ഇന്ത്യൻ സ്കൂൾ ഈദ്ഗാഹിൽ ജനസാഗരം
text_fieldsമനാമ: സുന്നീ ഔഖാഫിന്റെ അംഗീകാരത്തോടെ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹില്‍ ആയിരക്കണക്കിന് വിശ്വാസികൾ നമസ്കാരത്തിലും അനുബന്ധ ചടങ്ങുകളിലുമായി പങ്കെടുത്തു. ചൂട് കാലാവസ്ഥയായിട്ടും അതിരാവിലെ തന്നെ ഈദ്ഗാഹിലേക്ക് തക്ബീർ ധ്വനികളുമായി ജനങ്ങളുടെ ഒഴുക്കായിരുന്നു. പെരുന്നാൾ ആഘോഷിക്കുന്ന മലയാളി സമൂഹം വർഷങ്ങളായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും സന്തോഷങ്ങള്‍ കൈമാറാനെത്തി. യുവ പണ്ഡിതനും പ്രഭാഷകനുമായ യൂനുസ് സലീം നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിന്റെ മാതൃക പിന്തുടര്ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. മനുഷ്യനെ ഒന്നായിക്കാണാനും ഉച്ച നീചത്വങ്ങൾ ഇല്ലായ്മ ചെയ്യാനും മനുഷ്യന്റെ ജീവനും അഭിമാനത്തിനും പവിത്രത കൽപ്പിക്കാനും പ്രവാചകൻ ആഹ്വാനം ചെയ്തു.
ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം.എം, ഈദ്ഗാഹ് ജനറൽ കൺവീനർ അബ്ബാസ് എം, ആക്ടിങ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ ജമാൽ നദ്വി, സമീർ ഹസൻ, ജാസിർ പി.പി, ജുനൈദ്, ലത്തീഫ് കടമേരി, എ.എം ഷാനവാസ്, യൂനുസ് രാജ്, നജാഹ്, അബ്ദുൽ ഹഖ്, മൂസ കെ.ഹസൻ, സാജീർ ഇരിക്കൂർ, റിസ്വാൻ, അൽത്താഫ്, സിറാജ്, ഫായിസ്, അനീസ്, തംജീദ്, റിയാസ്, അൻസാർ, സജീബ്, നബീൽ, അസ്ലം, സലീൽ, സഫീർ, ഹാസിൻ, തസ്നീം, റാഷിക്, സിയാദ്, മുഹമ്മദ് ഷാജി, അഹമ്മദ് റഫീഖ്, സമീറ നൗഷാദ്, സഈദ റഫീഖ്, സൽമ സജീബ്, ഫാത്തിമ സ്വാലിഹ്, നൗമൽ, മുഹമ്മദ് ഷാജി, മൂസ കെ. ഹസൻ, ഷരീഫ് മാസ്റ്റർ, മുനീർ എം.എം, അബ്ദുൽ ലത്തീഫ്, സമീർ, ബഷീർ പി.എം, സുഹൈൽ റഫീഖ്, മൂഹമ്മദ് മുഹിയുദ്ദീൻ, അബ്ദുറഊഫ്, മൊയ്തീൻകുട്ടി തുടങ്ങിയവർ ഈദ്ഗാഹ് ഒരുക്കങ്ങൾക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.