ഇന്ത്യന്‍ സ്കൂള്‍ തെരഞ്ഞെടുപ്പ്: യു.പി.പി സ്ഥാനാർഥി പട്ടികയായി
text_fieldsമനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയിലേക്ക് ഡിസംബര്‍ എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജു ജോർജിന്റെ നേതൃത്വത്തില്‍, ഹരീഷ്നായര്‍, ഡോ. സുരേഷ്സുബ്രഹ്മണ്യം, അബ്ദുല്‍ മന്‍ഷീര്‍, ജാവേദ് ടി.സി.എ, ഡോ. ശ്രീദേവി, സിനി ആന്റണി എന്നിവരാണ് സ്ഥാനാർഥികള്‍.
വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിനും അച്ചടക്കരീതി മികവുറ്റതാക്കുന്നതിനും പ്രാധാന്യം നൽകുമെന്ന് നേതാക്കള്‍ വാര്‍ത്താകുറിപ്പിൽ പറഞ്ഞു. രക്ഷിതാക്കളായ അമ്മമാര്‍ക്ക് സഹായമാകാന്‍ കമ്മിറ്റിയില്‍ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം, ഫീസ് കുറക്കുന്നതിന് മുന്തിയ പരിഗണന, വിദ്യാഭ്യാസത്തിന്റെയും അച്ചടക്കത്തിന്റെയും നിലവാരം പതിന്മടങ്ങ് ഉയര്‍ത്തും, ആറു മാസത്തിനുള്ളില്‍ ടോയ് ലെറ്റ് നവീകരണം, വിദ്യാർഥികളുടെയും അധ്യാപകരുടെയും ക്ഷേമം ഉറപ്പാക്കും, ആധുനിക സാങ്കേതിക നിലവാരമുള്ള ക്ലാസ് മുറികള്‍, ഉന്നത വിദ്യാഭ്യാസ സൗകര്യം കൊണ്ടുവരും, ജി.പി.എസ് സിസ്റ്റത്തോടെയുള്ള ട്രാന്‍സ്പോര്‍ട്ട് സംവിധാനം, പുതിയ കുട്ടികളുടെ പ്രവേശന നടപടികള്‍ സുതാര്യമാക്കും, വിദ്യാർഥികള്‍ക്കും സ്റ്റാഫുകള്‍ക്കും വേണ്ടി സ്പോര്‍ട്സ് അക്കാദമി, സർവിസ് ചാര്‍ജില്ലാതെ ആപ് വഴി ഫീസടക്കാനുള്ള നൂതനസൗകര്യം കൊണ്ടുവരും എന്നീ വാഗ്ദാനങ്ങളും യു.പി.പി മുന്നോട്ടുവെക്കുന്നതായി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.