ഇന്ത്യൻ സ്കൂള്‍ തെരഞ്ഞെടുപ്പ് ഉടൻ നടത്തണം- യു.പി.പി
text_fieldsമനാമ: രാജ്യത്ത് കോവിഡ് പ്രതിസസന്ധിയും നിയന്ത്രണങ്ങളും മാറിയ സാഹചര്യത്തില്‍ ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും നിലവില്‍ രക്ഷിതാക്കള്‍ അല്ലാത്തവര്‍ അധികാരം ഒഴിയണമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മയായ യുനൈറ്റഡ് പാരന്റ് പാനല്‍ (യു.പി.പി) ആവശ്യപ്പെട്ടു. യു.പി.പി റിഫ ഏരിയ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കോവിഡ് പ്രതിസന്ധി മാറിയാലുടന്‍ രാജിവെച്ചൊഴിയുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഭാരവാഹികൾ രക്ഷിതാക്കള്‍ക്ക് വാഗ്ദാനം നല്‍കിയത്. ചെയര്‍മാനടക്കം രക്ഷിതാക്കളല്ലാത്ത ഭാരവാഹികൾ രാജിവെച്ചൊഴിഞ്ഞ്, കോവിഡ് പ്രതിസന്ധിമൂലം കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്താന്‍ കഴിയാതിരുന്ന തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കണമെന്നും യു.പി.പി ആവശ്യപ്പെട്ടു. അധ്യാപകര്‍ സമയബന്ധിതമായി എടുത്ത് തീര്‍ക്കേണ്ട പാഠ്യവിഷയങ്ങള്‍ പലതും പൂർത്തിയായിട്ടില്ല. ഇത്തരം സാഹചര്യത്തില്‍ കലാപരിപാടികള്‍ക്കും മറ്റു ആഘോഷ പരിപാടികള്‍ക്കും കൊടുക്കുന്നതിന്റെ പകുതി പ്രാധാന്യമെങ്കിലും പാഠ്യവിഷയങ്ങള്ക്ക് നൽകണം.
ഫെയര്‍ പോലെ വന്‍ സാമ്പത്തിക സമാഹരണങ്ങള്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രക്ഷിതാക്കളുടെ പുതിയ കമ്മിറ്റിയാണ് ചെയ്യേണ്ടത്. രക്ഷിതാക്കളല്ലാത്തവര്‍ സ്കൂളിനകത്ത് പല കാര്യങ്ങളിലും ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും മറ്റും യു.പി.പി പരാതി നല്‍കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ചീഫ് കോഓർഡിനേറ്റര്‍ ശ്രീധര്‍ തേറമ്പില്‍ അധ്യക്ഷത വഹിച്ചു. യു.പി.പി ചെയര്മാന് എബ്രഹാം ജോണ്‍, മറ്റു നേതാക്കളായ ബിജു ജോർജ്, ഹരീഷ് നായര്‍, കണ്‍വീനര്‍മാരായ ഹാരിസ് പഴയങ്ങാടി, യു.കെ അനില്‍, ദീപക് മേനോന്, മറ്റു നേതാക്കളായ എം.ടി വിനോദ്, അന്‍വര്‍ ശൂരനാട്, ജമാല്‍ കുറ്റിക്കാട്ടില്‍, എബി തോമസ്, ജോണ്‍ ബോസ്കോ, അബ്ബാസ്, ജോണ്‍ തരകന്, ജോർജ്, അജി ജോർജ്, തോമസ് ഫിലിപ്പ്, ശ്രീജിത് പാനായി, മുഹമ്മദലി, സുന്ദര്‍, സെയ്ദ് ഹനീഫ്, അശോകന്, ദാമോദരന്‍, സിദ്ദീഖ്, ഫിറോസ്ഖാന്, സുനിൽ ബാബു, പ്രസാദ്, ബിനു, സിനു, ജഗന്നാഥന്, ജെയിംസ്, എന്നിവരും സംസാരിച്ചു. എഫ്.എം ഫൈസല്‍ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.
റിഫ ഏരിയ കമ്മിറ്റി കണ്‍വീനറായി നായക് മറിയ ദാസിനേയും ജോ. കണ്‍വീനര്‍മാരായി അശോകന്, ജഗന്നാഥന്, ദാമോദരന്‍, സിദ്ധീഖ്, ശ്രീകാന്ത്, സോന ഗോപിനാഥ് എന്നിവരേയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.