Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്​കൂൾ...

ഇന്ത്യൻ സ്​കൂൾ ഫെയറിനെതിരായ  ആരോപണങ്ങൾ തള്ളുക –ഭരണസമിതി 

text_fields
bookmark_border
ഇന്ത്യൻ സ്​കൂൾ ഫെയറിനെതിരായ  ആരോപണങ്ങൾ തള്ളുക –ഭരണസമിതി 
cancel
camera_alt??????? ?????? ???????? ????????? ???? ????????? ??????????? ???????????????????
മനാമ: ഇന്ത്യൻ സ്‌കൂൾ  ഫെയറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നവർ സ്​കൂളി​​െൻറ ക്ഷേമപ്രവർത്തനങ്ങൾക്കെതിരെ നിലകൊള്ളുന്നവരാണെന്ന്​ സ്​കൂൾ ഭരണസമിതിയും ഫെയർ സംഘാടക സമിതിയും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിൽ ചെയർമാൻ പ്രിൻസ്​ നടരാജൻ പറഞ്ഞു. നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക്​ മറ്റുചില താൽപര്യങ്ങളുണ്ട്​. ഇത്​ തുടർന്നാൽ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
  ഇൗ മാസം 12,13 തിയതികളിലാണ്​ ഫെയർ നടക്കുന്നത്​. മുഹമ്മദ് മഅലീം ജനറൽ കൺവീനറായ  സംഘാടക സമിതി വിപുലമായ നടപടികളാണ് ഫെയർ വിജയിപ്പിക്കുന്നതിനായി സ്വീകരിച്ച്​ വരുന്നത്.  നകാഷ് അസീസ് നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 12നും പിന്നണിഗായകരായ  ശ്രീനിവാസനും ജോത്സനയും വിഷ്ണു രാജും നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീതനിശ 13നും  നടക്കും.  ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളുടെയും പൂർവ വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരവണ ഫുഡ്​ സ്​റ്റാളുകളു​െട എണ്ണം കൂടും. സ്​റ്റാളുകളുടെ ബുക്കിങ്​ പൂർത്തിയായി വരികയാണ്​. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം സ്‌കൂളി​​െൻറ ചാരിറ്റി പ്രവർത്തനങ്ങൾക്കും, അധ്യാപകരുടെ ക്ഷേമ കാര്യങ്ങൾക്കുമായാണ്​ വിനിയോഗിക്കുന്നത്. വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന നിരവധി വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. 
കമ്യൂണിറ്റി സ്കൂൾ എന്ന നിലക്ക് ലാഭാധിഷ്ഠിതമായി മാത്രമല്ല, അശരണരെ സഹായിക്കുക എന്നതും ഉത്തരവാദിത്തമായാണ്​ കാണുന്നത്​. ജി.സി.സിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനമാണിത്​. നിലവിൽ, ആയിരത്തിനടുത്ത്  വിദ്യാർഥികൾക്ക്​ സ്‌കൂൾ ഫീസ് ഇളവും ആനുകൂല്യങ്ങളും നൽകി വരുന്നുണ്ട്​. 
ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്‌പെഷൽ എജ്യൂക്കേഷൻ സ​െൻറർ തുടങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്. മന്ത്രാലയത്തി​​െൻറ അംഗീകാരം ഉടൻ ലഭിക്കുമെന്ന്​ കരുതുന്നു. 
കഴിഞ്ഞ കമ്മിറ്റി അധ്യാപകരുടെ ആനുകൂല്യം അടക്കം നൽകുന്നതിനുള്ള റിസർവ് ഫണ്ട് ബാങ്കിൽ ജാമ്യം നൽകി വായ്പ എടുത്തതി​​െൻറ ഫലമായി സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്​. റിഫ കാമ്പസി​​െൻറ വാടകയും ലോണും 2016  മുതലാണ് പ്രാബല്യത്തിൽ വന്നത്.
സ്കൂളി​​െൻറ വരുമാനമായ ഫീസ് മാത്രം ഉപയോഗിച്ച്​ ഇതെല്ലാം പരിഹരിക്കാൻ കഴിയില്ല എന്നതിനാലാണ്​ ചില വിയോജിപ്പുകൾ ഉണ്ടെങ്കിലും ഫെയർ നടത്തുന്നത്​. 
കഴിഞ്ഞ വർഷം നടത്തിയ ഫെയറിൽ നിന്നും ലഭിച്ചവരുമാനം പൂർണമായും ഉപയോഗിച്ചത് ഇതുപോലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ്.  160000 ദിനറാണ് കഴിഞ്ഞ ഫെയറിൽ നിന്ന് ലഭിച്ചവരുമാനം. 
മുൻകാല ഭരണ സമിതികൾ സ്‌കൂളിൽ ക്ലബ്​ സംസ്കാരമാണ്​ പാലിച്ചിരുന്നത്​. ഇത്​ പൂർണമായി ഇല്ലാതാക്കി. ഇതി​​െൻറ ഭാഗമായി ഏകദേശം ഒരു ലക്ഷം ദിനാർ സ്‌കൂളിന് ലാഭിക്കാൻ കഴിഞ്ഞു. ഫെയറിൽ നിന്ന് ലഭിക്കുന്ന വരുമാനം തെരഞ്ഞടുപ്പ് ചെലവിനാണ് എന്ന ആരോപണം ഉന്നയിക്കുന്നവർ അത്​ പറയുന്നത്​ സ്വന്തം  അനുഭവത്തിൽ നിന്നാണോ എന്ന്​ സംശയിക്കേണ്ടിയിരിക്കുന്നു.
മുൻ കമ്മിറ്റി 2013ൽ നടത്തിയ ഫെയറിൽ 40000 ദിനാർ ഇപ്പോഴും ലഭിക്കാനുണ്ട്. ഇത് ഓഡിറ്റ് ചെയ്ത് ജനറൽ ബോഡിയിൽ അവതരിപ്പിച്ചതാണ്. പണം തരാനുള്ളവരെ സമീപിച്ചപ്പോൾ ആർക്കും ഒന്നും അറിയില്ല എന്നാണ് ലഭിക്കുന്ന ഉത്തരം. അതുകൊണ്ട് അത്​ എഴുതി തള്ളാനാണ് ജനറൽ ബോഡിയിൽ നിർദേശം വന്നത്. 
കഴിഞ്ഞ ഫെയർ വഴി സ്‌കൂൾ ചരിത്രത്തിലെ ഏറ്റവുമധികം ഫണ്ട് സമാഹരിക്കാനായി. ഇതിൽ, കേവലം 2000 ദിനാറിൽ താഴെയാണ്​ പിരിഞ്ഞു കിട്ടാന​ുള്ളത്. 
കമ്യൂണിറ്റി സ്‌കൂൾ എന്ന നിലക്ക്  എല്ലാ പ്രമുഖ പരിപാടികളിലും മുഴുവൻ പ്രവാസി സമൂഹത്തി​​െൻറയും സഹായം ആവശ്യമാണ്. ഈ ഭരണസമിതി അധികാരത്തിൽ വന്നശേഷം ഒരു കച്ചവട താൽപര്യക്കാരുടെയും ദുരുദ്ദേശപരമായ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടില്ല. അതാണ്​ പലർക്കും പ്രകോപനമായത്​. ഫെയർ കമ്മിറ്റിയിൽ ഭൂരിഭാഗവും രക്ഷിതാക്കളല്ലാത്തവരാണ്​ എന്ന ആരോപണവും അടിസ്​ഥാന രഹിതമാണ്​.    
 ആരോപണം ഉന്നയിക്കുന്നവർ ജനറൽ ബോഡിയിൽ സ്‌കൂളി​​െൻറ  ഗുണപരമായ പ്രവർത്തനത്തിന് നിദാനമാകുന്ന ക്രിയാത്മ ചർച്ചകളിൽ പ​െങ്കടുക്കാതെ മാറി നിൽക്കുകയോ ആ സമയത്ത് അവിടെ നിന്നും പോകുകയോ ആണ് ചെയ്തുവരുന്നത്. അതുകൊണ്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ പലതും ഇവർ അറിയാതെ പോകുന്നത്. സ്​കൂളി​​െൻറ ഉത്തമ താൽപര്യങ്ങൾക്കെതിരായി ദുഷ്​പ്രചരണം നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും ഭാരവാഹികൾ പറഞ്ഞു. 
സ്​കൂൾ സെക്രട്ടറി ഡോ. ഷെമിലി പി ജോൺ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജെയ്​ഫർ മൈദാനി, സജി  ആൻറണി, ഭൂപീന്ദർ സിങ്, പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, വൈസ്​ പ്രിൻസിപ്പൽമാരായ ആനന്ദ്​, സതീഷ്​, വിനോദ്​, സ്​റ്റാഫ്​ പ്രതിനിധി പ്രിയ ലാജി, ഫെയർ കമ്മിറ്റി ജനറൽ  കൺവീനർ മുഹമ്മദ് മഅലിം, സംഘാടക സമിതി അംഗങ്ങളായ എ.കെ.തോമസ്​, എസ്​.വി.ബഷീർ, പി.എം.വിപിൻ, ടിപ്​ടോപ്​ ഉസ്​മാൻ, ചെമ്പർ ജലാൽ, നാസർ മഞ്ചേരി, എം.ശശിധരൻ, വിജയൻ, സ​ന്തോഷ്​ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsindian school faremalayalam news
News Summary - Indian school fare
Next Story