ഇന്ത്യൻ സ്കൂൾ ‘ആലേഖ്24’ ആർട്ട് കാർണിവൽ ജേതാക്കളെ ആദരിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിച്ച പ്രഥമ ഇന്റർ സ്കൂൾ ചിത്രരചനാ മത്സരമായ ‘ആലേഖ് 24’ലെ വിജയികളെ ആദരിച്ചു. വിവിധ സ്കൂളുകളിൽ നിന്നായി മൂവായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിന്റെ വർണശബളമായ സമാപന ചടങ്ങിൽ ടൈറ്റിൽ സ്പോൺസർമാരായ ഷക്കീൽ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് മുഖ്യാതിഥി നൈല ഷക്കീൽ വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും സമ്മാനിച്ചു. ചടങ്ങിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്ര. രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈ. പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈ. പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, ഹെഡ് ടീച്ചർമാർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ പ്രായ വിഭാഗങ്ങളിൽ താഴെ പറയുന്നവർ ജേതാക്കളായി:
ഗ്രൂപ് 1 (ദൃശ്യ, അഞ്ച് മുതൽ ഏഴ് വയസ്സ് വരെ)
വിജയികൾ: 1. ഹന്ന ബ്രൈറ്റ് (ഇന്ത്യൻ സ്കൂൾ), 2. ആർദ്ര രാജേഷ് (ഇന്ത്യൻ സ്കൂൾ), 3. മുഹമ്മദ് ഇസ നവാസ് (ഇബ്ൻ അൽ ഹൈതം സ്കൂൾ).
ഗ്രൂപ് 2 (വർണ, എട്ടു മുതൽ 11 വയസ്സ് വരെ)
വിജയികൾ: 1. ശ്രീഹരി സന്തോഷ് (ഇന്ത്യൻ സ്കൂൾ), 2. അധുന ബാനർജി (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ), 3. ആൻഡ്രിയ ഷെർവിൻ വിനീഷ് (ന്യൂ ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് 3 (സൃഷ്ടി, 12 മുതൽ 15 വയസ്സ് വരെ)
വിജയികൾ: 1. വൈഗ വിനോദ് (ഇന്ത്യൻ സ്കൂൾ), 2. മധുമിത നടരാജൻ (ഇന്ത്യൻ സ്കൂൾ), 3. എലീന പ്രസന്ന (ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് 4 (പ്രജ്ഞ, 16 മുതൽ 18 വയസ്സ് വരെ)
വിജയികൾ: 1. തീർത്ഥ സാബു (ഏഷ്യൻ സ്കൂൾ), 2. അംഗന ശ്രീജിത്ത് (ഇന്ത്യൻ സ്കൂൾ), 3. ദേവകൃഷ്ണ രാജേന്ദ്ര കുമാർ (ഇന്ത്യൻ സ്കൂൾ).
ഗ്രൂപ് പെയിന്റിങ് ഹാർമണി വിഭാഗത്തിലെ വിജയികൾ: 1. അനന്യ കെ എസ്, ശ്രീ ഭവാനി വിവേക്, അസിത ജയകുമാർ (ഇന്ത്യൻ സ്കൂൾ), 2. ഹെന ഖദീജ, സന അഷ്റഫ്, ആഗ്നേയ റെജീഷ് (ഇബ്ൻ അൽ ഹൈതം സ്കൂൾ), 3. സതാക്ഷി ദേവ്, വൈഷ്ണവി ഗുട്ടുല, എലീനർ ഷൈജു മാത്യു (ബഹ്റൈൻ ഇന്ത്യൻ സ്കൂൾ).
ആർട്ട് വാൾ വിഭാഗത്തിലെ (18-ന് മുകളിൽ),
വിജയികൾ: 1. ജീസസ് റാമോസ് തേജഡ, 2. വികാസ് കുമാർ ഗുപ്ത, 3. അവിനാശ് സദാനന്ദൻ.
സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ ആലേഖ് ചിത്രരചനാ മത്സരം വിദ്യാർഥികളുടെ സർഗാത്മകതയെ ഉത്തേജിപ്പിക്കുകയും ആത്മപ്രകാശനത്തിനും ഭാവനാപരമായ അന്വേഷണത്തിനും വേദിയൊരുക്കിയതായി പറഞ്ഞു. സെക്രട്ടറി വി.രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. വിദ്യാർഥികളായ അദ്വൈത് ഷനിൽ, അമിത് ദേവൻ, അർഷിൻ സഹീഷ്, ധ്യാൻ തോമസ് അരുൺ, ജെസ്വിൻ ജോസ്, കൈലാസ് ബാലകൃഷ്ണൻ, ഋതുകീർത്ത് വിനീഷ്, തൻമയ് രാജേഷ് എന്നിവരുടെ ബാൻഡ് പ്രകടനവും ഇരു കാമ്പസുകളിലെയും വിദ്യാർഥികളുടെ നൃത്തനൃത്യങ്ങളും സാംസ്കാരിക പരിപാടികളുടെ മാറ്റുകൂട്ടി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. സ്കൂൾ ആർട്ട് എജുക്കേഷൻ വകുപ്പ് മേധാവി ലേഖ ശശിയുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങളായ സതീഷ് പോൾ, ദീപക് എ, ഊർമിള പി, മജിഷ ഡി, റീത്ത രാജു, അരുൾ ആർ, പ്രതിഭ എ, ഫാഹിമ ബി റജബ്, റുഷികേശ് എൽ, ബബിത സി, വി. ചിത്രലേഖ, കവിത സഞ്ജയ്, മറിയം, സെദ്ദിഖ എം, ഷാജിനി ബി, വിമിത എസ്, രേഷ്മ എ എന്നിവരും വിപിൻ പി.എം നയിച്ച വളന്റിയർ കമ്മിറ്റിയുമാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.