ഇന്ത്യൻ സ്കൂൾ കായികമേള; ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാർ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വാർഷിക കായികമേളയിൽ ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗൺ കാമ്പസിൽ ഇന്നലെ നടന്ന കായികമേളയിൽ 446 പോയന്റ് നേടിയാണ് ജെ.സി ബോസ് ഹൗസ് ഓവറോൾ കിരീടം നേടിയത്. 325 പോയന്റുമായി സി.വി. രാമൻ ഹൗസ് റണ്ണർ അപ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 310 പോയന്റുമായി ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞവർഷവും ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായിരുന്നു.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, സ്പോട്സ് ചുമതല വഹിക്കുന്ന വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അക്കാദമിക ചുമതലയുള്ള അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് & ഐ.ടി), മിഥുൻ മോഹൻ (പ്രോജക്ട്സ് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുൻ ചെയർമാൻ പ്രിൻസ് എസ്.നടരാജനും സന്നിഹിതനായിരുന്നു.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രകടമാക്കുന്ന ഘോഷയാത്ര ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. യുനസ്കോ ആശയവും രാജ്യത്തുടനീളമുള്ള വൈവിധ്യമാർന്ന പാരമ്പര്യങ്ങളും വസ്ത്രങ്ങളും ആചാരങ്ങളും പ്രദർശിപ്പിച്ച് ഏകദേശം ആയിരത്തോളം വിദ്യാർഥികൾ ഘോഷയാത്രയിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ബാൻഡും ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സും അണിനിരന്നു. ജൂനിയർ വിങ് ചിയർ ലീഡേഴ്സിന്റെ നൃത്ത പ്രദർശനം, വർണാഭമായ മാർച്ച് പാസ്റ്റ് എന്നിവ ഉണ്ടായിരുന്നു. മിനി ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ വിജയികളെയും സ്കൂൾ ചെയർമാനും ഭരണസമിതി അംഗങ്ങളും പ്രത്യേകം അനുമോദിച്ചു. മാർച്ച് പാസ്റ്റിൽ 60 പോയന്റ് നേടി ആര്യഭട്ട ഹൗസ് ഒന്നാം സ്ഥാനം നേടി. 56 പോയന്റോടെ ജെ.സി ബോസ് ഹൗസ് രണ്ടാം സ്ഥാനവും 52 പോയന്റോടെ സി.വി. രാമൻ ഹൗസ് മൂന്നാം സ്ഥാനവും നേടി. ദേശീയ ഗാനത്തോടെയും സ്കൂൾ പ്രാർഥനയോടെയും പരിപാടി ആരംഭിച്ചു. സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻ പ്രണവ് പള്ളിപ്പുറത്ത് ഒളിമ്പിക് ദീപം സ്കൂൾ ചെയർമാന് കൈമാറി. അഡ്വ. ബിനു മണ്ണിൽ വറുഗീസ് പതാക ഉയർത്തി കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി സ്വാഗതം പറഞ്ഞു. വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ ആശംസ അർപ്പിച്ചു. വകുപ്പ് മേധാവി ശ്രീധർ ശിവ കായിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പ്രകാശിപ്പിച്ചു. വിജയികൾക്ക് അഞ്ഞൂറിലധികം മെഡലുകളും ട്രോഫികളും സമ്മാനിച്ചു.
വ്യക്തിഗത ചാമ്പ്യന്മാർ:
1. സബ് ജൂനിയർ ആൺകുട്ടികൾ: മുഹമ്മദ് അർഹം -21 പോയന്റ് -സി.വി.ആർ ഹൗസ്
2. സബ് ജൂനിയർ ഗേൾസ്: പൂർവി ഗുരുപ്രസാദ് -21 പോയന്റ് -ജെ.സി.ബി ഹൗസ്
3. ജൂനിയർ ആൺകുട്ടികൾ: ആരവ് ശ്രീവാസ്തവ-28 പോയന്റ് -വി.എസ്.ബി ഹൗസ്
4. ജൂനിയർ പെൺകുട്ടികൾ: മോണ അബ്ദുൾ മജീദ് -25 പോയന്റ് -സി.വി.ആർ ഹൗസ്
5. പ്രീ-സീനിയർ ആൺകുട്ടികൾ: വൈഭവ് കുമാർ സാഹു -28 പോയന്റ് -ജെ.സി.ബി ഹൗസ്
6. പ്രീ-സീനിയർ ഗേൾസ്: പാർവതി സലീഷ് -28 പോയന്റ് -വി.എസ്.ബി ഹൗസ്
7. സീനിയർ ബോയ്സ് : ഷാൻ ഹസൻ ജലീൽ -28 പോയന്റ് -എ.ആർ.ബി ഹൗസ്
8. സീനിയർ ഗേൾസ്: അഭിഷ സത്യൻ-25 പോയന്റ് -എ.ആർ.ബി ഹൗസ്
9. സൂപ്പർ സീനിയർ ആൺകുട്ടികൾ: ശിവനന്ദ് പ്രജിത്ത് -26 പോയന്റ് -ജെ.സി.ബി ഹൗസ്
10. സൂപ്പർ സീനിയർ ഗേൾസ്: ആഗ്നസ് ചാക്കോ-26 പോയന്റ് -ജെ.സി.ബി ഹൗസ്
സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ കായികമേള വിജയകരമായി സംഘടിപ്പിച്ച വകുപ്പു മേധാവി ശ്രീധർ ശിവയുടെ നേതൃത്വത്തിലുള്ള ഫിസിക്കൽ എജുക്കേഷൻ അധ്യാപകരെയും സജീവമായി പങ്കെടുത്ത വിദ്യാർഥികളെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.