Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്​കൂളി​െന...

സ്​കൂളി​െന രാഷ്​ട്രീയാന്ധതയിൽ നിന്ന്​ മോചിപ്പിക്കാനാണ്​ മത്സരിക്കുന്നതെന്ന്​  ‘വോയ്​സ്​ ഒാഫ്​ പാരൻറ്​സ്​’

text_fields
bookmark_border
സ്​കൂളി​െന രാഷ്​ട്രീയാന്ധതയിൽ നിന്ന്​ മോചിപ്പിക്കാനാണ്​ മത്സരിക്കുന്നതെന്ന്​  ‘വോയ്​സ്​ ഒാഫ്​ പാരൻറ്​സ്​’
cancel
camera_alt?????????? ????? ??????????? ????????? ???????????????????

മനാമ: ഇന്ത്യൻ സ്​കൂളിനെ പ്രതിസന്ധിയിലാക്കിയ അമിത രാഷ്​ട്രീയത്തിൽ നിന്ന്​ ആ മഹദ്​സ്​ഥാപനത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ്​ തങ്ങൾ ഏറ്റെടുക്കുന്നതെന്ന്​ സ്​കൂൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘വോയ്​സ്​ ഒാഫ്​ പാരൻറ്​സ്​’ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേട്ടുകേൾവിയില്ലാത്ത ആരോപണങ്ങളും പഴിചാരലുകളുമാണ്​ സ്​കൂളി​​െൻറ പേരിൽ നടക്കുന്നതെന്ന്​ അവർ പറഞ്ഞു. അധികാര മോഹം മൂലം എന്തും ചെയ്യാം എന്ന അവസ്​ഥയാണുള്ളത്​. ഇത്​ മുൻകാലങ്ങളിൽ സ്​കൂളിൽ ഇല്ലാതിരുന്ന പ്രവണതയാണ്​.

മറ്റു കൂട്ടായ്​മകളിലുള്ള രാഷ്​ട്രീയ കൂട്ടുകെട്ടുകളെ സ്​കൂളി​ലേക്കും വലിച്ചിഴക്കുക വഴി, വിദ്യാർഥികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയമില്ലാത്ത സ്​ഥിതിയാണ്​. ഇതുമൂലം സ്​കൂളിലെ ടോയ്​​െലറ്റിനെ കുറിച്ചുപോലും രക്ഷിതാക്കൾക്ക്​ ആശങ്കപ്പെടേണ്ടിവരുന്നുവെന്ന്​ പാനൽ സ്​ഥാനാർഥിയും സ്​കൂൾ പൂർവ വിദ്യാർഥിയുമായ രാഖി ജനാർദനൻ പറഞ്ഞു. നിലവിലുള്ള അവസ്​ഥയിൽ മത്സര രംഗത്തുള്ള എല്ലാ മുന്നണികളും ഒരേ രീതിയിലാണ്​ പ്രവർത്തിക്കുന്നത്​. ഒരേ കാര്യങ്ങളാണ്​ അവർ പറയുകയും ചെയ്യുന്നത്​. ഇതിൽ മാറ്റം വേണമെന്ന്​ ആത്​മാർഥമായി ആഗ്രഹിക്കുന്ന രക്ഷിതാക്കളുണ്ട്​. അവർക്ക്​ വേണ്ടിയാണ്​ തങ്ങൾ മത്സരരംഗത്ത്​ എത്തുന്നത്​. രാഷ്​ട്രീയത്തി​​െൻറ പേരിൽ തെരഞ്ഞെടുപ്പ്​ വേളയിൽ വലിയ പാഴ്​ചെലവാണ്​ നടത്തുന്നത്.

ഇൗ പണം മറ്റ്​ ക്ഷേമകാര്യങ്ങൾക്ക്​ ഉപ​േയാഗപ്പെടുത്തണം. ജനാധിപത്യത്തി​​െൻറ മഹത്വം പറയുന്നവർ തങ്ങളുടെ പാനലിലെ ചിലർക്കുമേൽ സമ്മർദം ചെലുത്തുകയും അവർ ഭയപ്പെട്ട്​ സ്​ഥാനാർഥിത്വം പിൻവലിക്കുകയും ചെയ്യുന്ന അവസ്​ഥ വരെയുണ്ടായി. രണ്ട്​ ഡമ്മി ഉൾപ്പെടെ ഒമ്പതുപേരുടെ പത്രിക നൽകാൻ എല്ലാ ഒരുക്കങ്ങങ്ങളും പൂർത്തിയായതാണ്. എന്നാൽ, അവസാന നിമിഷം ഇത്തരം സമ്മർദത്തിൽ പെട്ട്​ പലരും പിൻമാറി. ജയേഷ്​ ധർസി, പി. വി.തോമസ്​ എന്നിവരും തന്നോടൊപ്പം മത്സരിക്കുന്നുണ്ടെന്ന്​ രാഖി പറഞ്ഞു. രാധാകൃഷ്​ണൻ തെരുവത്ത്​, ദീപക്​ മേനോൻ, ജോസഫ്​ ടറൽ എന്നിവരും പ​െങ്കടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolgulf newsmalayalam newsissue
News Summary - Indian school-issue
Next Story