ഇന്ത്യൻ സ്കൂൾ കലോത്സവത്തിന് ഉജ്ജ്വല സമാപനം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ കലോത്സവമായ തരംഗിന് ഇസ ടൗൺ കാമ്പസിൽ ഉജ്ജ്വല പര്യവസാനം. ഇന്നലെ അരങ്ങേറിയ അറബിക് നൃത്തവും വെസ്റ്റേൺ ബാൻഡും കാണികളുടെ മനം കവർന്നു. സിനിമാറ്റിക് ഡാൻസും വെസ്റ്റേൺ ഡാൻസും ഉൾപ്പെടെ വിവിധ സ്റ്റേജ് ഇനങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്.
120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. വിദ്യാർഥികൾക്കിടയിൽ സർഗാത്മകതയും കലാപരമായ കഴിവും വളർത്തിയെടുക്കുന്നതിനുള്ള വേദിയാണ് ഈ കലോത്സവം ഒരുക്കുന്നത്.
ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ നാല് ഹൗസുകളിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്. ഓവറോൾ ചാമ്പ്യന്മാരെ പിന്നീട് നടക്കുന്ന ഫിനാലെയിൽ പ്രഖ്യാപിക്കും. കൂടാതെ ഫിനാലെയിൽ കലാരത്ന, കലാശ്രീ പുരസ്കാരങ്ങളും ഗ്രൂപ് ചാമ്പ്യൻഷിപ് അവാർഡുകളും വിതരണം ചെയ്യും.
സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ കലോത്സവത്തിൽ സജീവമായി പങ്കെടുത്ത വിദ്യർഥികളെയും തരംഗ് 2024 സുഗമമായി നടത്താനുള്ള ആസൂത്രണ മികവ് പ്രകടമാക്കിയ അധ്യാപകരെയും അഭിനന്ദിച്ചു.
മത്സര ഫലങ്ങൾ: ലൈറ്റ് മ്യൂസിക് ഗേൾസ് ഹിന്ദി ലെവൽ ഡി: 1. ആമില ഷാനവാസ് -ആര്യഭട്ട, 2. പുണ്യ ഷാജി -വിക്രം സാരാഭായ്, 3. റിയ ഗോപാലകൃഷ്ണ -ജെ.സി. ബോസ്.
ലൈറ്റ് മ്യൂസിക് ബോയ്സ് ഹിന്ദി ലെവൽ ഡി: 1. ഏബൽ ജോമോൻ ജോർജ് -വിക്രം സാരാഭായ്, 2. കൃഷ്ണ ദേവ് -ആര്യഭട്ട, 3. ഷാരോൺ കോമത്തുകര -സി.വി. രാമൻ. ലൈറ്റ് മ്യൂസിക് ഗേൾസ് ഹിന്ദി ലെവൽ എ: 1. കൃഷ്ണ രാജീവൻ നായർ -സി.വി. രാമൻ, 2. പ്രാർഥന രാജ് -ജെ.സി. ബോസ്, 3. മരിയ ജോയ് -വിക്രം സാരാഭായ്.
ഗ്രൂപ് സോങ് ലെവൽ എ: 1. വിക്രം സാരാഭായ്, 2. ജെ.സി. ബോസ്, 3. ആര്യഭട്ട.
ഗ്രൂപ് സോങ് ലെവൽ സി: 1. സി.വി. രാമൻ, 2. ആര്യഭട്ട, 3. ജെ.സി. ബോസ്. അറബിക് ഡാൻസ് ലെവൽ എ: 1. സി.വി. രാമൻ, 2. ആര്യഭട്ട, 3. ജെ.സി. ബോസ്. അറബിക് ഡാൻസ് ലെവൽ സി: 1. സി.വി. രാമൻ, 2. ആര്യഭട്ട, 3. വിക്രം സാരാഭായ്. ലൈറ്റ് മ്യൂസിക് ബോയ്സ് ഹിന്ദി ലെവൽ സി: 1. അർജുൻ രാജ് -സി.വി. രാമൻ, 2. അലിൻ ബാബു -സി.വി. രാമൻ, 3. സാരംഗ് ഷാജി -ആര്യഭട്ട.
ലൈറ്റ് മ്യൂസിക് ബോയ്സ് ഹിന്ദി ലെവൽ എ: 1. കൈലാസ് ബാലകൃഷ്ണൻ -വിക്രം സാരാഭായ്, 2. അമിത് ദേവൻ -സി.വി. രാമൻ, 3. ഋതുകീർത്ത് വിനീഷ് -ആര്യഭട്ട. പ്രസംഗം അറബിക് ലെവൽ സി: 1. മുഹമ്മദ് ഹസൻ അലി -സി.വി. രാമൻ, 2. സൈനബ് അലി ഇബ്രാഹിം -വിക്രം സാരാഭായ്, 3. ഫഹദ് ഹുമൂദ് അലി -വിക്രം സാരാഭായ്.
പ്രസംഗം അറബിക് ലെവൽ ഡി: 1. മുഹമ്മദ് രാഗേ -ജെ.സി. ബോസ്, 2. മുഹമ്മദ് ഫൈസൽ -സി.വി. രാമൻ, 3. വാദ് അബ്ദുൽ അസീസ് -ആര്യഭട്ട. പ്രസംഗം അറബിക് ലെവൽ എ: 1. ഹസെം മുസ്തഫ -സി.വി. രാമൻ, 2. ഫാത്തിമ സൈനബ് -വിക്രം സാരാഭായ്, 3. ഹുസൈൻ ഷേക്കർ -സി.വി. രാമൻ.
ഭരതനാട്യം ലെവൽ ബി: 1. നക്ഷത്ര രാജ് -വിക്രം സാരാഭായ്, 2. സേജ ലക്ഷ്മി -ജെ.സി. ബോസ്, 3. നേഹ അഭിലാഷ് -ആര്യഭട്ട. പ്രസംഗം ഹിന്ദി ലെവൽ എ: 1. ഹൻസിക ഗിദ്വാനി -ആര്യഭട്ട, 2. മുഹമ്മദ് അദീബ് ബാബു ഖാൻ -ആര്യഭട്ട , 3. ശ്രീനിധി മാത്തൂർ -വിക്രം സാരാഭായ്. പ്രസംഗം ഹിന്ദി ലെവൽ ബി: 1. ധൻവി പരീഖ്- സി.വി. രാമൻ, 2. ആയിഷ ഖാൻ -സി.വി. രാമൻ, 3. കാവ്യാഞ്ജലി രതീഷ് -വിക്രം സാരാഭായ്.
കവിത പാരായണം ഇംഗ്ലീഷ് ലെവൽ ഡി: 1. ഹന്ന ആൽവിൻ -ആര്യഭട്ട, 2. വിരാട് ഗോപാൽ -സി.വി. രാമൻ, 3. ബ്ലെസ്വിൻ ബ്രാവിൻ -വിക്രം സാരാഭായ്. മൈം ലെവൽ ബി: 1. സി.വി. രാമൻ, 2. വിക്രം സാരാഭായ് 3. സി.വി. രാമൻ.
കവിത പാരായണം ഇംഗ്ലീഷ് ലെവൽ എ: 1. ജെലീന ബ്രാവിൻ -സി.വി. രാമൻ, 2. ഇൻസിയ മുഹമ്മദി -സി.വി. രാമൻ, 3. കൃഷ്ണ രാജീവൻ നായർ -സി.വി. രാമൻ.
ഇൻസ്ട്രുമെന്റൽ ലെവൽ സി: 1. പിയൂഷ് ജോഷി -ജെ.സി. ബോസ്, 2. ഗണേഷ് അയിലൂർ -ജെ.സി. ബോസ്, 3. ആര്യൻ റായ് -ആര്യഭട്ട. സിനിമാറ്റിക് ഡാൻസ് ലെവൽ എ: 1. ആര്യഭട്ട, 2. സി.വി. രാമൻ, 3. ജെ.സി. ബോസ്. സിനിമാറ്റിക് ഡാൻസ് ലെവൽ ഡി: 1. ആര്യഭട്ട, 2. ജെ.സി. ബോസ്, 3. വിക്രം സാരാഭായ്. മൈം ലെവൽ സി: 1. സി.വി. രാമൻ, 2. ആര്യഭട്ട, 3. ജെ.സി. ബോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.