ഇന്ത്യൻ സ്കൂൾ ഭരണസമിതി നിയുക്ത അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗങ്ങൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിനിന്റെ സാന്നിധ്യത്തിൽ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വർഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻ.എസ്, രാജേഷ് എം.എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. എംബസിയുടെ നിർലോഭമായ പിന്തുണക്കും സഹകരണത്തിനും സ്കൂൾ അധികൃതർ ഹൃദയംഗമമായ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.