ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ വൻ വിജയം- പി.പി.എ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ വിജയകരമായി നടത്താൻ പ്രയത്നിച്ച ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, സെക്രട്ടറി രാജ പാണ്ഡ്യൻ, ജനറൽ കൺവീനർ വിപിൻ കുമാർ എന്നിവരെയും ഫെയർ കമ്മിറ്റി അംഗങ്ങളെയും പ്രിൻസിപ്പൽ അടക്കമുള്ള സ്കൂൾ മേധാവികളെയും മുക്തകണ്ഠം പ്രശംസിക്കുന്നതായി പ്രോഗ്രസീവ് പാരന്റ്സ് അലയൻസ് (പി.പി.എ) മുഖ്യ രക്ഷാധികാരി മുഹമ്മദ് ഹുസൈൻ മാലിം, ജനറൽ കൺവീനർ ഷാഫി പാറക്കട്ട എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
വിവിധ കാരണങ്ങളാൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ചെലവിനും സ്കൂൾ ജീവനക്കാരുടെ ക്ഷേമത്തിനായും വരുമാനം കണ്ടെത്താൻവേണ്ടി വർഷം തോറും നടത്തിവരാറുള്ള ഫെയർ കഴിഞ്ഞവർഷം ചില ബാഹ്യശക്തികളുടെ തുടർച്ചയായുള്ള ഇടപെടലുകൾ കാരണം നടത്താൻ കഴിഞ്ഞിരുന്നില്ല.
ഫെയറിന്റെ എല്ലാ കണക്കുകളും ഓഡിറ്റിങ്ങിന് വിധേയമാക്കി ജനറൽ ബോഡിയിൽ അംഗീകാരത്തിന് വെക്കും എന്നിരിക്കെ ഫെയറിനെതിരെ നിരന്തരമായി ആരോപണം ഉന്നയിച്ച് ഫെയറിനെ ഇല്ലായ്മ ചെയ്യാൻ ചിലർ ശ്രമിച്ചത്.
കുറഞ്ഞ ഫീസ് ഈടാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ നിലനിൽക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ് എന്ന് തിരിച്ചറിഞ്ഞ് ബഹ്റൈനിലെ പൊതുസമൂഹം ബാഹ്യശക്തികളുടെ എല്ലാ ആരോപണങ്ങളെയും തള്ളിക്കളഞ്ഞു എന്നതാണ് ഫെയറിന്റെ വൻ വിജയം ബോധ്യപ്പെടുത്തുന്നത്. മഹത്തായ സ്ഥാപനത്തിനെ തകർക്കാനുള്ള ശ്രമങ്ങളിൽനിന്ന് പിന്തിരിയണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.