ഇന്ത്യന്‍ സ്‌കൂള്‍ 'മെഗാ ഫെയര്‍' ഡിസംബര്‍ 20 മുതൽ
text_fieldsമനാമ: ഇന്ത്യന്‍ സ്‌കൂള്‍ ‘മെഗാഫെയര്‍ 2018’ ഡിസംബര്‍ 20,21 തീയതികളില്‍ സ്‌കൂള്‍ ഇൗസ ടൗണ്‍ കാമ്പസില്‍ നടക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എസ്. ഇനായത്തുള്ള ജനറല്‍ കണ്‍വീനറായ സംഘാടകസമിതി വളരെ വിപുലമായ പരിപാടികളാണ് ‘ഫെയര്‍’ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു വരുന്നത്. വിധുപ്രതാപും ഗായത്രീയും സഞ്ജിത് സലാമും നയിക്കുന്ന ‘തെന്നിന്ത്യന്‍ സംഗീത നിശ’ 20നും, ബോളിവുഡ്ഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നല്‍കുന്ന ‘ഉത്തരേന്ത്യന്‍ സംഗീത നിശ’ 21 നും നടക്കും.
ഇത്തവണ ഫെയറിെൻറ ഭാഗമായി ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിൻറണ്‍ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മറ്റൊരു ആകര്‍ഷണം കുട്ടികള്‍ക്കായുള്ള പ്രത്യക പവലിയനാണ്. വാട്ടര്‍ഷോ, പ്രോപ്പര്‍ട്ടി, മെഡിക്കല്‍, ഇന്‍ഡസ്ട്രിയല്‍, എഡ്യൂക്കേഷന്‍, ഫൈനാന്‍സ്, വസ്ത്രവ്യാപാരം തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യക എക്‌സിബിഷന്‍ എന്നിവ നടത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.
ഫെയറില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഖ്യമായും ഉപയോഗിക്കുന്നത് സ്‌കൂള്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും, അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമാണ്.
ജി.സി.സിയിലെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ സ്‌കൂള്‍ ആയിരത്തിനടുത്ത് വിദ്യാർഥികള്‍ക്കാണ് ഫീസ് ഇളവും മറ്റ് ആനുകൂല്യങ്ങളും നല്‍കി സഹായിക്കുന്നത്. ഇത്തരം സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനാണ് ഫെയറില്‍ നിന്നും ലഭിക്കുന്ന വരുമാനം പൂര്‍ണമായും ഉപയോഗിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി സജി ആൻറണി, ഫെയര്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ്. ഇനായത്തുള്ള, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.
വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, അസിസ്റ്റൻറ് സെക്രട്ടറി എന്‍.എസ്. പ്രേമലത, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷിദ് ആലം, അഡ്വ ബിനു മണ്ണില്‍ വറുഗീസ്, രാജേഷ് നമ്പ്യാര്‍, സജി ജോര്‍ജ്,ദീപക് ഗോപാല കൃഷ്ണന്‍, മുഹമ്മദ് നയസ് ഉല്ല, വി. അജയകൃഷ്ണന്‍, റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, ഫെയര്‍ ഉപദേശക സമിതി അംഗം മുഹമ്മദ് മാലിം,സംഘാടക സമിതി അംഗങ്ങള്‍ എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.