ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന് ഉജ്ജ്വല സമാപനം
text_fieldsമനാമ: മൂന്നു വർഷത്തെ ഇടവേളക്കുശേഷം ഇന്ത്യൻ സ്കൂൾ ഒരുക്കിയ മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വിജയകരമായ പര്യവസാനം. സമാപനദിവസമായ വെള്ളിയാഴ്ച മേള ആസ്വദിക്കാൻ അഭൂതപൂർവമായ ജനസഞ്ചയം ഇൗസ ടൗൺ കാമ്പസിൽ എത്തിയിരുന്നു. ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിച്ച സംഗീതനിശയും സഹൃദയ സംഘത്തിന്റെ നാടൻപാട്ടുകളും അരങ്ങേറി. ജനകീയ കലാരൂപമായ ഒപ്പനയും റിഫ കാമ്പസ് വിദ്യാർഥികൾ അവതരിപ്പിച്ച ഗോവൻനൃത്തവും കാണികളെ ആകർഷിച്ചു.
കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ-അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസൈൻമെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അൽ സാനെയി, സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ് പ്രേമലത, അഡ്വ. ബിനു മണ്ണിൽ വർഗീസ്, എം.എൻ രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് ഖുർഷീദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, ഫെയർ ജനറൽ കൺവീനർ പി.കെ. ഷാനവാസ്, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ എന്നിവർ സമാപന ചടങ്ങിൽ സന്നിഹിതരായിരുന്നു.
മെഗാഫെയർ സുവനീറിന്റെ പ്രകാശനം സുവനീർ എഡിറ്റർ ബിനോജ് മാത്യു, സ്റ്റാഫ് എഡിറ്റർ ഒ.പി. ശ്രീസദൻ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി നിർവഹിച്ചു. സ്കൂൾ അധ്യാപികമാരായ പ്രജീഷ ആനന്ദ്, സവിത രാജേഷ്, സുമി മേരി ജോർജ്, കെ.ടി. അമല എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.