ഇന്ത്യൻ സ്കൂൾ ‘നിഷ്ക’ ഫെസ്റ്റിവൽ ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ സർഗാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമേകുന്ന ‘നിഷ്ക-2024’ അരങ്ങേറി. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് കോമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകളുടെ പ്രതിഭ ഉത്സവം സംഘടിപ്പിച്ചത്.
പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി ദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. ഇന്ത്യൻ സ്കൂൾ അസി. സെക്രട്ടറി & മെംബർ-അക്കാദമിക്സ് രഞ്ജിനി മോഹൻ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അബിഗെയ്ൽ എലിസ് ഷിബു, കെസികരെന ലിബിൻ, മേഘ ആൻ റെബി, ആവണി കെ. ദീപക്, ഫാത്തിമ മുഹമ്മദ് നലീം എന്നിവർ അവതാരകരായിരുന്നു. ക്ലാസ് റൂം പഠനത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വിദ്യാർഥികൾക്ക് സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനാണ് നിഷ്ക. 11, 12 ക്ലാസുകളിലെ കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികളുടെ വിവിധ മേഖലകളിലെ പൊതുവിജ്ഞാനം വിലയിരുത്തുന്നതിനായി ക്വിസ് മാസ്റ്റർ രാജേഷ് നായർ ക്വിസ് മത്സരം നയിച്ചു. 11ാം ക്ലാസിലും 12ാം ക്ലാസിലും ഡിസ്പ്ലേ ബോർഡ് മത്സരം നടത്തി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാലഡ് നിർമാണ മത്സരമായിരുന്നു ഈറ്റ്-ഫിറ്റ്. ഫാഷനിസ്റ്റ മത്സരം ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകൾ പ്രദർശിപ്പിച്ചു. വകുപ്പ് മേധാവികളായ ബിജു വാസുദേവൻ (കോമേഴ്സ്), രാജേഷ് നായർ (ഹ്യുമാനിറ്റീസ്) എന്നിവരും സംഘവും പരിപാടികൾ ഏകോപിപ്പിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ജേതാക്കളെ അനുമോദിച്ചു.
മത്സര വിജയികൾ:
ഈറ്റ്-ഫിറ്റ് സാലഡ് നിർമാണം: 1. നിദ ഫാത്തിമ-11 ഡി, 2. ക്രിസ്റ്റഫർ ചാക്കോ പി-11 എ, 3. നിക്കോൾ ഫ്രാൻസെസ്ക- 11 എ, ഹുസൈൻ ഷേക്കർ- 12 ആർ.
ക്ലാസ് 11 ഡിസ്പ്ലേ ബോർഡ് മത്സരം: 1. 11എ, 2. 11 എഫ്, 3.11ഇ.
ക്ലാസ് 12 ഡിസ്പ്ലേ ബോർഡ് മത്സരം: 1.12 ഇ, 2 .12 ആർ, 3. 12 എസ്.
ക്വിസ്: 1. ഉത്ര നാച്ചമ്മയി, ആരാധ്യ കാനോടത്തിൽ, മോഹിത് സേത്തി (12 എഫ്). 2. സെയ്ദ് സയാൻ, അയാൻ അഷ്റഫ്, കെവിൻ ഷോൺ (12ഡി).
സിമ്പോസിയം:1. ദർശന സുബ്രഹ്മണ്യൻ-11എഫ്, 2. ശ്രേയ മനോജ് -12 എ, 3. ആർദ്ര സതീഷ്- 11എഫ്.
ഫാഷനിസ്റ്റ: 1. 12 ഡി, 2. 12എ, 3.12 ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.