ഇന്ത്യന്‍ സ്കൂള്‍ നിസ്വ കെ.ജി ഫെസ്റ്റ്
text_fieldsഇന്ത്യന്‍ സ്കൂള്‍ നിസ്വയിൽ നടന്ന കെ.ജി ഫെസ്റ്റ്
നിസ്വ: ഇന്ത്യന്‍ സ്കൂള്‍ നിസ്വ കെ.ജി ഫെസ്റ്റ് വിപുലമായ പരിപാടികളോടെ നടത്തി. കുട്ടികളുടെ പ്രാർഥനയോടെ പരിപാടികള്‍ തുടങ്ങി. എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലെ കുട്ടികള്‍, ഗ്രൂപ് ഡാൻസ്, ആക്ഷൻ സോങ, ഫാൻസി ഡ്രസ് എന്നീ മത്സരത്തില്‍ പങ്കെടുത്തു. സ്കൂള്‍ മാനേജ്മെന്റ് ഗ്രീവെൻസ് കമ്മിറ്റി കൺവീനർ ഡോ. മുസ്താഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ഐ.ടി കൺവീനർ അബ്ദുൽ ഹക്ക് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജ് കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ സുനൈദ് അഹ്മദ്, വൈസ് പ്രസിഡന്റ് ഇസ്മായിൽ ഇക്ബാൽ അഹമ്മദ്, ആഹ്ലാദ്, ജിൻസ് ഡേവിഡ്, ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ബിജു മാത്യു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീം ഖാന്, പ്രോഗ്രാം കോഓഡിനേറ്റർ സാജിത ഫസൽ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.