ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം നിലവിൽ വന്നു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) നിലവിൽവന്നു.ശ്രീധർ തേറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൈഫർ മദനി, പങ്കജ് നാഭൻ തുടങ്ങിയവർ പങ്കെടുത്തു.
മുതിർന്ന പ്രവാസിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ഡോ. ചെറിയാൻ ഉപദേശകസമിതി അധ്യക്ഷനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ സ്കൂളിന്റെ സമഗ്ര വളർച്ചക്ക് കാലോചിതമായ പരിഷ്കരണംകൊണ്ടുമാത്രമേ സാധ്യമാവൂ എന്നും അനിവാര്യമായ മാറ്റം നടന്നില്ലെങ്കിൽ അഭിമാനമായ ഈ സ്ഥാപനം സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിനു നഷ്ടപ്പെടുമെന്നും യോഗം വിലയിരുത്തി.
നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് യഥാർഥ രക്ഷിതാക്കളുടെ തെരഞ്ഞെടുപ്പിന് വേദിയൊരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.ചന്ദ്രബോസ്, ദീപക് മേനോൻ, എബ്രഹാം സാമുവേൽ, ബെന്നി വർക്കി, കെ.ആർ നായർ, സുനിത എസ്. കുമാർ, ജയശങ്കർ, അനിൽ ഐസക്, പ്രവീഷ്, ഫൈസൽ, ജമാൽ, ലിൻസൺ, രാജേഷ്, ജയപ്രകാശ്, പ്രമോദ് രാജ്, സുനിൽ, ശ്രീജിത്ത്, അജേഷ്, റിയാസ്, ജമാലുദ്ദീൻ, രതീഷ്, അനിൽകുമാർ, മനോജ്കുമാർ, സുധീഷ്, വിഷ്ണു, മനാഫ്, രതിൻ, ഷാജി കാർത്തികേയൻ, ഐസക് ജോൺ ബോബി, മനു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.