രാഷ്ട്രപിതാവിന് ആദരവുമായി ഇന്ത്യന്‍ സ്കൂള്‍
text_fieldsമനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിക്ക് ആദരവുമായി ഇന്ത്യന്‍ സ്കൂളില്‍ സാമൂഹികശാസ്ത്ര ദിനം ആഘോഷിച്ചു. സി.ബി.എസ്.ഇ ശിപാർശ ചെയ്ത ഗാന്ധി അനുസ്മരണപ്രവർത്തനങ്ങളുടെ പര്യവസാനമായിരുന്നു പരിപാടികള്‍. കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് നാലു മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ വീടുകളിൽനിന്ന് ഉചിതമായ രീതിയിൽ അനുസ്മരണ പരിപാടികള്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചു.
ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളായ സത്യം, അഹിംസ, സ്നേഹം എന്നിവ സമൂഹത്തിൽ ഐക്യവും തുല്യതയും കൊണ്ടുവരാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ സന്ദേശത്തിൽ പറഞ്ഞു.
സത്യത്തിെൻറയും അഹിംസയുടെയും തത്ത്വങ്ങൾക്ക് അനുസൃതമായി വ്യക്തികളെയും സമൂഹത്തെയും ഒരേസമയം പരിവർത്തനം ചെയ്യുകയായിരുന്നു ഗാന്ധിയൻ തത്ത്വചിന്തയുടെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആൻറണി പറഞ്ഞു.
ജീവിത കേന്ദ്രീകൃതവും ശിശുകേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി പറഞ്ഞു. വിദ്യാഭ്യാസത്തിെൻറ അനിവാര്യ ലക്ഷ്യങ്ങളിലൊന്ന് ധാർമിക വികസനം അല്ലെങ്കിൽ സ്വഭാവവികസനമാണെന്ന് മഹാത്മാ ഗാന്ധി വിശ്വസിച്ചതായി റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍ പറഞ്ഞു. പ്രധാനാധ്യാപകരായ ജോസ് തോമസും പാർവതി ദേവദാസും സന്ദേശങ്ങൾ നൽകി.
ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തിയെക്കുറിച്ചുള്ള ഉപന്യാസരചന തുടങ്ങിയവ നടന്നു. വിദ്യാർഥികളുടെ പ്രസംഗങ്ങൾ, കവിതകൾ, ദേശസ്നേഹഗാനങ്ങൾ, പവർപോയൻറ് അവതരണങ്ങൾ എന്നിവയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.