ഇന്ത്യൻ സ്‌കൂൾ പുസ്തകവാരം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂളിൽ വാർഷിക പുസ്തക വാരാചരണം നടന്നു. ഇൗസ ടൗൺ കാമ്പസിൽ നടന്ന പരിപാടികൾക്ക് ലൈബ്രറി ആൻറ് ഇ ൻഫർമേഷൻ സയൻസ് വിഭാഗം നേതൃത്വം നൽകി. ഇതിെൻറ ഭാഗമായി ശൈഖ് ഇൗസ ലൈബ്രറിയിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. ജനവരി ആറു മുതൽ പത്തുവരെ നടന്ന ആഘോഷങ്ങളുടെ ഭാഗമായ പുസ്തകോ ത്സവം സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.പളനിസ്വാമി ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽമാർ, ഹെഡ് ടീച്ചർമാർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു . ബുക്ക് മാർട്, ബാർനെസ് ആൻറ് നോബിൾ, മജസ്റ്റിക് ബുക്ക് ഷോപ്പ്, സിറ്റി ബുക്‌ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. പുസ്തകവാരാചരണത്തിെൻറ ഭാഗമായി ഇംഗ്ലിഷ് രചന മത്സരങ്ങൾ നടത്തി. കവർ പേജ് ഡിസൈൻ, പുസ്തക നിരൂപണം, ബുക്ക് മാർക്ക് നിർമാണം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. പുതിയ പുസ്തകങ്ങളെ കുറിച്ച് വിദ്യാർഥികൾക്ക് അറിവുകൾ ലഭിക്കാൻ പുസ്തകമേള സഹായകമായെന്ന് സംഘാടകർ പറഞ്ഞു. നിരവധി കുട്ടികൾ മേള ഉപയോഗപ്പെടുത്തി. വിദ്യാർഥികളുടെ വായനക്ക് പ്രചോദനം നൽകാനുള്ള പരിപാടികൾ ഭാവിയിലും സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.