ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ആരോഗ്യ സുരക്ഷ വാരം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ഏപ്രിൽ 16 മുതൽ 20 വരെ ‘ആരോഗ്യ, സുരക്ഷ, പരിസ്ഥിതി സംരക്ഷണ വാരം' ആഘോഷിച്ചു.ആരോഗ്യ, പരിസ്ഥിതി സംരക്ഷണ വാരവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ വിദ്യാർഥികളും അധ്യാപകരും സജീവമായി പങ്കുകൊണ്ടു. ചെടികൾ വളർത്തുക, പാഴ്വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിക്കുക തുടങ്ങിയവ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു. സുരക്ഷ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ബാഡ്ജുകൾ ധരിക്കുന്നത് ഉറപ്പാക്കുന്നതും പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ പഠിക്കുന്നതും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതും ഉൾപ്പെടുത്തിയിരുന്നു.
നല്ല ഭക്ഷണശീലങ്ങൾ, സ്കൂൾ അച്ചടക്കം, നല്ല പെരുമാറ്റം, പദങ്ങളുടെ ഉപയോഗം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി ബുള്ളറ്റിൻ ബോർഡുകൾ സ്ഥാപിച്ചു. വായിക്കാനുള്ള പുസ്തകങ്ങളെക്കുറിച്ചും വായനശീലം വളർത്തുന്നതിനെ കുറിച്ചും കുട്ടികൾ സംസാരിച്ചു. ക്ലാസ് മുറിയിൽ വിദ്യാർഥികളുടെ ടോക്ക് ഷോകൾക്കായി പ്രത്യേക ദിവസം മാറ്റിവെച്ചിരുന്നു. ജലം സംരക്ഷിക്കുന്നതിനും മലിനീകരണം, പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ എന്നിവ കുറക്കുന്നതിനുള്ള ആശയങ്ങളും ചർച്ച ചെയ്തു.
ഉപയോഗത്തിലില്ലാത്ത വേളയിൽ വൈദ്യുതി ഉപകരണങ്ങൾ ഓഫ് ചെയ്യുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കി. സുസ്ഥിര ആവാസവ്യവസ്ഥ സംബന്ധിയായ വിഷയങ്ങൾ മികച്ച രീതികൾ ചിത്രീകരിക്കുന്ന ഡ്രോയിങ്ങും കളറിങ് പ്രവർത്തനങ്ങളും കുട്ടികൾ ആസ്വദിച്ചു. ഭൗമദിനാചരണത്തിന്റെ ഭാഗമായി വിദ്യാർഥികൾ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു.
‘സേവ് വാട്ടർ സേവ് എർത്ത്’ എന്ന ഭൗമദിന പ്രമേയത്തെ അടിസ്ഥാനമാക്കി സെഷനും നടന്നു. ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയോടുള്ള പ്രതിബദ്ധത മെച്ചപ്പെടുത്തുന്നതിന് സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.സ്കൂളിൽ ആരോഗ്യ-സുരക്ഷിതത്വ ബോധവത്കരണ വാരാചരണം മികച്ച രീതിയിൽ സംഘടിപ്പിച്ച റിഫ സ്കൂൾ ടീമിനെ ചെയർമാൻ പ്രിൻസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണസമിതി അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.