ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വാർഷിക ദിനം ആഘോഷിച്ചു. മികവ് തെളിയിച്ച മുന്നൂറോളം വിദ്യാർഥികളെ അനുമോദിക്കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രാലയം ലൈസൻസിങ് ആൻഡ് ഫോളോ-അപ് ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന മുഖ്യാതിഥിയായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നിയാസുല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ സന്നിഹിതരായി.
ഹെഡ് ബോയ് റെയ്ഹാൻ തോമസ് മാത്യു, ഹെഡ് ഗേൾ സെറാ കിഷോർ എന്നിവർ നന്ദി പറഞ്ഞു. ആലിയ ഷാനവാസ്, ആമില ഷാനവാസ്, ദേവൻ ജാംഗീർ, അഭിമന്യു മിഥുൻ എന്നിവർ അവതാരകരായി. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ വിവിധതലങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളെയും മികവുറ്റ രീതിയിൽ പരിപാടി സംഘടിപ്പിച്ച അധ്യാപകരെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.