ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ യോഗ ദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ അന്തർേദശീയ യോഗ ദിന പ്രവർത്തനങ്ങളിൽ ഓൺലൈനായി പങ്കെടുത്തു. 'യോഗ ക്ഷേമത്തിനും സൽസ്വഭാവത്തിനും' എന്ന പ്രമേയത്തിനനുസൃതമായി കുട്ടികൾ സമപ്രായക്കാർക്കും അധ്യാപകർക്കുമൊപ്പം യോഗ അഭ്യസിച്ചു. ക്വിസ് സെഷനുകൾ, മാസ്കോട്ട് ഡിസൈനിങ്, അവതരണങ്ങൾ, യോഗ ദിനചര്യകളുടെ ഫോട്ടോ എടുക്കൽ, ഗ്രൂപ് ചർച്ചകൾ തുടങ്ങിയവ നടന്നു.
ലളിതവും ഫലപ്രദവും ആസ്വാദ്യകരവുമായ വ്യായാമങ്ങളിലൂടെ കായിക ക്ഷമത സംരക്ഷിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി സ്കൂളിെൻറ പാഠ്യപദ്ധതിയിൽ കായിക വിദ്യാഭ്യാസത്തിനും ശാരീരികക്ഷമതക്കും ഉയർന്ന പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
യോഗയുടെ ലക്ഷ്യം ഓരോ വ്യക്തിയുടെയും സമഗ്ര ആരോഗ്യത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിൽ അവബോധം സൃഷ്ടിക്കുകയാണെന്ന് അന്താരാഷ്ട്ര യോഗദിന സന്ദേശത്തിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു. ആത്യന്തിക സന്തോഷവും സമതുലിതമായ ജീവിതവും കൈവരിക്കുന്നതിന് യോഗ പരിശീലനം സഹായിക്കുമെന്ന് സ്കൂൾ സെക്രട്ടറി സജി ആൻറണി പറഞ്ഞു. നേരത്തേ ജൂൺ 20ന് വിദ്യാർഥികൾ 'ഫാദേഴ്സ് ഡേ'ആഘോഷിച്ചു.
കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സെൽഫികൾ എടുത്തു. കൂടാതെ, കവിതകൾ ചൊല്ലുകയും ചിന്തകൾ പങ്കിടുകയും മനോഹരമായ കാർഡുകളും കരകകൗശല വസ്തുക്കളും നിർമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.