ഇന്ത്യൻ സ്കൂൾ സ്കൗട്സ് ആൻഡ് ഗൈഡ്സ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ വാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. റിഫ കാമ്പസിൽ നടന്ന പരിപാടിയിൽ 2007ൽ രാഷ്ട്രപതിയുടെ സ്കൗട്ട് അവാർഡ് നേടിയ സാമൂഹിക പ്രവർത്തകൻ ഒ.കെ. അമൽദേവ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും സ്കൗട്സ് ആൻഡ് ഗൈഡ്സ് ഡയറക്ടറുമായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർഥികളിൽ പ്രായോഗിക പരിജ്ഞാനം വളർത്തിയെടുക്കാനും അവരുടെ സമഗ്രമായ വികസനം മെച്ചപ്പെടുത്താനും വാർഷിക ക്യാമ്പ് ലക്ഷ്യമിടുന്നു.
പട്രോളിങ് പരിശോധന, പ്രഥമശുശ്രൂഷ, ഒഴിവുസമയ പ്രവർത്തനങ്ങൾ, ബി.പി വ്യായാമം, ക്യാമ്പ് ഗെയിംസ്, ക്യാമ്പ് ഫയർ തുടങ്ങി വിവിധ പരിപാടികളിൽ 200ഓളം സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. ക്യാമ്പ് ചീഫ് ആർ. ചിന്നസാമിയുടെ കീഴിലുള്ള 17 അധ്യാപക സംഘമാണ് പരിശീലനം നൽകിയത്. ക്യാമ്പിന്റെ സമാപനച്ചടങ്ങിൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.