സ്തനാർബുദ ബോധവത്കരണവുമായി ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) വിദ്യാര്‍ഥികള്‍ ഒക്ടോബർ സ്തനാർബുദ ബോധവത്കരണ മാസമായി ആചരിച്ചു. രോഗത്തെക്കുറിച്ചുള്ള അവബോധം, ചികിത്സ തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധയും പിന്തുണയും വർധിപ്പിക്കുന്നതിെൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 'തിങ്ക് പിങ്ക് ഐ.എ.എസ്.ബി' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടികള്‍. സ്തനാർബുദ അവബോധവുമായി ബന്ധപ്പെട്ട ലേഖനങ്ങളും പോസ്റ്ററുകളും തയാറാക്കി ഓൺലൈനായി പ്രദർശിപ്പിക്കാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. മികച്ച പിന്തുണയാണ് ഇതിന് ലഭിച്ചത്. എല്ലാ വർഷവും ഇന്ത്യൻ സ്കൂൾ സ്തനാർബുദ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. സ്തനാർബുദത്തെ ധൈര്യത്തോടും ശക്തിയോടും കൂടി മറികടക്കാൻ കഴിയുമെന്നും രോഗം നേരത്തേ കണ്ടെത്തുന്നത് പ്രധാനമാണെന്നുമുള്ള സന്ദേശവുമായി മിഡിൽ സെക്ഷൻ വിദ്യാർഥികൾ ഈ വർഷം പോസ്റ്ററുകൾ തയാറാക്കി പ്രദര്‍ശിപ്പിച്ചു.
തിങ്ക് പിങ്ക് ഐ.എ.എസ്.ബിയുടെ പ്രധാന ലക്ഷ്യം അവബോധം സൃഷ്ടിക്കുകയാണെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിൻസ് എസ്. നടരാജൻ സന്ദേശത്തില്‍ പറഞ്ഞു. പ്രതിരോധത്തിെൻറ ആദ്യപടിയാണ് ബോധവത്കരണം. അത് പലരുടെയും ജീവൻ രക്ഷിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു.സ്തനാർബുദത്തെക്കുറിച്ചുള്ള ബോധവത്കരണം അതി പ്രധാനമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആൻറണി പറഞ്ഞു. ചികിത്സിച്ച് മാറ്റാന്‍ കഴിയുന്ന അവസ്ഥയില്‍ തന്നെ രോഗം കണ്ടെത്താന്‍ സാധിക്കേണ്ടത് അതിജീവനത്തിനു വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും ഒക്ടോബര്‍ ഒന്ന് മുതല്‍ 31 വരെ ലോകമെമ്പാടും നടക്കുന്ന സ്തനാർബുദ ബോധവത്കരണ പരിപാടികളില്‍ ഇന്ത്യന്‍ സ്കൂളും പങ്കാളിത്തം വഹിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ-പരിസ്ഥിതി ചുമതലയുള്ള സ്കൂള്‍ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വി. അജയകൃഷ്ണന്‍ പറഞ്ഞു. അപകടസാധ്യതാ ഘടകങ്ങളെയും ചികിത്സയെയും കുറിച്ചുള്ള കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് തിങ്ക് പിങ്ക് മാസാചരണം പ്രയോജനപ്പെടുമെന്ന് ഇന്ത്യന്‍ സ്കൂള്‍ പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി പറഞ്ഞു. എല്ലാ ഒക്ടോബറിലും കാമ്പസിൽ നടക്കുന്ന സ്തനാർബുദ ബോധവത്കരണ പരിപാടികള്‍ രോഗത്തിെൻറ സാന്ത്വന പരിചരണം വർധിപ്പിക്കാൻ സഹായിക്കുന്നുവെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.