ഹോക്കിയിൽ ഇന്ത്യൻ സ്കൂളിന് രണ്ട് മെഡലുകൾ
text_fieldsമനാമ: ബഹ്റൈൻ ഹോക്കി അസോസിയേഷൻ സംഘടിപ്പിച്ച സ്കൂൾ ആൺകുട്ടികളുടെ (അണ്ടർ-17) 6-എ സൈഡ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്.ബി) രണ്ട് മെഡലുകൾ നേടി.
ബിലാദ് അൽ ഖദീമിലെ അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബിലാണ് മത്സരം നടന്നത്. 2023ലാണ് ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ പാഠ്യപദ്ധതിയിൽ ഹോക്കി ഉൾപ്പെടുത്തിയത്. ഇപ്പോൾ നൂറിലധികം വിദ്യാർഥികൾ ഹോക്കി പരിശീലിക്കുന്നുണ്ട്. സ്കൂളിൽ ഹോക്കി പരിശീലനം ആരംഭിച്ചതിനുശേഷമുള്ള ചുരുങ്ങിയ കാലയളവിനുള്ളിൽ നേടുന്ന ആദ്യ മെഡലാണിതെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യൻ സ്കൂളിൽനിന്നുള്ള രണ്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു: ടീം ബി മൂന്നാം സ്ഥാനവും ടീം എ നാലാം സ്ഥാനവും കരസ്ഥമാക്കി. ബഹ്റൈൻ ഹോക്കി അസോസിയേഷൻ പ്രസിഡന്റ് സമി മുഹമ്മദ് അലി, ഇന്ത്യൻ സ്കൂൾ ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ശ്രീധർ ശിവ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി മുഹമ്മദ് അഫ്സൽ ഭാട്ടി ട്രോഫികൾ സമ്മാനിച്ചു.
മൂന്നാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ ടീമിലെ അംഗങ്ങൾ: ആര്യൻ അരുൺ കുമാർ (7G), സൗദ് സയ്യിദ് (7F), റോഷൻ ഡയമണ്ട് ലൂയിസ് (7N), രോഹൻ ഡയമണ്ട് ലൂയിസ് (6M), തിനേത് തത്സര (7H), സച്ചിത് പില്ലേവാർ (7C) , ദേവാനന്ദ് അനീഷ് (7B), ആദ്യ സമീരൻ (7W). മികച്ച താരത്തിനുള്ള പുരസ്കാരം റോഷൻ ഡയമണ്ട് ലൂയിസിനു ലഭിച്ചു.
നാലാം സ്ഥാനം നേടിയ ടീമിലെ അംഗങ്ങൾ മുഹമ്മദ് ഇമാദുദീൻ (10 A ), നൈതാൻ തനൂജ് (10 C), സുഖ്രാജ് സിംഗ് (10 B), സാർത്തക് കാപ്സെ (10 B), അദ്രിത കർമോക്കർ (10 B), മുഹമ്മദ് റിഷാൽ (8 G), മുഹമ്മദ് തൽഹ (8G), സുബ്ബുരാജ് മുത്തമിൽ സെൽവൻ (9W) എന്നിവരാണ്. മികച്ച കളിക്കാരനുള്ള പുരസ്കാരം മുഹമ്മദ് ഇമാദുദ്ദീൻ ഏറ്റുവാങ്ങി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് ചുമതലയുള്ള അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ സ്കൂൾ ടീമംഗങ്ങളെയും ഹോക്കി പരിശീലകൻ ശ്രീധർ ശിവയെയും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.