Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ സ്​കൂളുകൾക്ക്​...

ബഹ്​റൈൻ സ്​കൂളുകൾക്ക്​ മികച്ച വിജയം

text_fields
bookmark_border
ബഹ്​റൈൻ സ്​കൂളുകൾക്ക്​ മികച്ച വിജയം
cancel

മനാമ: പത്താം തരം സി.ബി.എസ്​.ഇ പരീക്ഷയിൽ ബഹ്​റൈൻ സ്​കൂളുകൾക്ക്​ മികച്ച വിജയം. ഇന്ത്യൻ സ്​കൂൾ, ന്യൂ ഇന്ത്യൻ സ്​കൂൾ, ഇബ്​നുൽ ഹൈഥം സ്​കൂൾ, അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ, ഏഷ്യൻ സ്​കൂൾ, ന്യൂ മില്ലേനിയം സ്​കൂൾ എന്നിവടങ്ങിൽ നിന്നുള്ള കുട്ടികളാണ്​ പരീക്ഷ എഴുതിയത്​.കമ്പാർട്​മ​​െൻറ്​ സൗകര്യം ലഭിച്ചവരുടെ എണ്ണം കൂടി കൂട്ടിയാൽ ബഹ്​റൈൻ സ്​കൂളുകളിൽ 100 ശതമാനമാണ്​ വിജയം. ഇന്ത്യൻ സ്​കൂളിൽ 730കുട്ടികൾ പരീക്ഷ എഴുതിയതിൽ 697കുട്ടികൾ ഉന്നത പഠനത്തിന്​ യോഗ്യത നേടുകയും 33 കുട്ടികൾക്ക്​ ഇംപ്രൂവ്​മ​​െൻറിനുള്ള അവസരം (എലിജിബിൾ ഫോർ ഇംപ്രൂവ്​മ​​െൻറ്​ ഒാഫ്​ പെർഫോമൻസ്​^ഇ.​െഎ.ഒ.പി) ലഭിക്കുകയും ചെയ്​തു. കമ്പാർട്​മ​​െൻറ്​ സൗകര്യം ലഭിച്ച കുട്ടികൾ ഒഴിച്ചുള്ള വിജയശതമാനം 95.5 ആണ്​. പോയ വർഷം ഇത്​ 92.75 ആയിരുന്നു. 130 കുട്ടികൾക്ക്​ എല്ലാ വിഷയത്തിലും എ^വൺ ലഭിച്ചു. സ്​കൂൾ ചെയർമാൻ പ്രിൻസ്​ നടരാജൻ, സെക്രട്ടറി ഷെംലി പി.ജോൺ, എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ.പളനി സ്വാമി തുടങ്ങിയവർ വിദ്യാർഥികളെ അഭിനന്ദിച്ചു. 
എല്ലാ വിഷയങ്ങളിലും എ^വൺ നേടിയവർ: അക്ഷര ഷാജി, അഞ്​ജലി ജെയിംസ്​, ഇഫ്രയിം തോമസ്​ ജേക്കബ്​, കെവിൻ ലിയോ, സാമിയ ബിൻത്​ മോഫിസ്​, അലീന തങ്കം ലിൻസൺ, ഇന്ദിര പ്രിയദർശിനി, കരൺ പൽ സിങ്, നവാഫ്​ നസീർ, പ്രണവ്​ സോമയ്യ, രാഹുൽ ജോസ്, വിദ്യുത്​ മദൻ മോഹൻ, എയ്​ഞ്ചൽ ഫിൽജി വർഗീസ്​, ദിവ്യാൻശ്​ കൃഷ്​ണകാന്ത്​ ഗാന്ധി, ഇവാൻ കോശി എബ്രഹാം, ജിനോ രോഹിത്​, ജോയൽ ജേക്കബ്​ സ്​റ്റീഫൻ, കൃഷ്​ണ രമേഷ്​ സാംബശിവൻ, റിയ സൂസൻ ജോൺ, ആൽവി നിത പ്രസാദ്​, ഇമ്മാനുവേൽ ജൂഡ്​ മാത്യു, ഗായത്രി വിനോദ്​, ഗായത്രി ലക്ഷ്​മി ദേവി, ജയലക്ഷ്​മി സുരേഷ്​ ബാബു, ജോവൻ ട്രീസ ആൻറണി, ഫീബ മേരി ഷാജൻ, സത്​മ എലിസബത്ത്​ എബ്രഹാം, ശരത്​ ജേക്കബ്​ ജേക്കബ്​, വിനോഷ ഹിൽദ ഗ്രേഷ്യസ്​, എയ്​ഞ്ചലിൻ ജീബ റിജലി, ജിഷ ജോസഫ്​, കൃണ ജയേഷ്​ കുമാർ സേത്​, മറിയ റെയ്​ച്ചൽ ശ്രീനിവാസൻ, നെയ്​മ റെജി ജോൺ, നൗഫ മുഹമ്മദ്​ നലിം, റുഫോസ്​ റോയ്​മോൻ, ലക്ഷ്​മി അജിത്​, നീരജ്​ മോൻ താഴേക്കുനിയിൽ, സിമ്രാൻ സച്​ദേവ, സാറ ഹഷ്​മിന, അലൻ സാം തോമസ്​, അശ്വിൻ കൃഷ്​ണ, റിഷിത ഗോദാവർതി, റോഹിത്​ പി.സത്യൻ, വൃന്ദ ഭാവേഷ്​കുമാർ മിസ്​ട്രി, ​െഎഷാനി മിത്ര, ആകൃതി ജെയ്​ൻ, ആർഷ്​ദീപ്​ സിങ്​, ക്രിസ്​റ്റീന വിനോദ്​ ജേക്കബ്​, ഫതമ ഖാത്തൂൺ,ഗോപിക രാജ്​, പ്രത്യുഷ്​ പുരോഹിത്​, സൈനബ്​ കമാർ, അനാമിക റെയ്​സ ഫെർണാണ്ടസ്​, ഫർസാന അഷ്​റഫ്​ അലി, അമല തോമസ്​, ആൻ മേരി ജോർജ്​, ദിയ ജോയ്​ വർഗീസ്​, ഡോണ മേരി ജോൺ, നിധ ഇ. സഫർ, സഞ്​ജയ്​ രാജു, ഷാരൺ ജോസഫ്​, ഷിഫ അബ്​ദുസലാം, ശ്രുതി പ്രസാദ്​, അമിത ദാസ്​, ആർദ്ര പ്രകാശ്​ ദീപ, കൃപ പി. ബിനുമോൻ, പാർവതി രാജീവ്​, പ്രണവ്​ ശങ്കർ മധുസൂദനൻ, ഷിഫാന എസ്​.ബീവി, വൈഷ്​ണവി രാജ്​, ആകർഷ്​ ജയപ്രകാശ്​, അക്ഷിത്​ ജ്യോതിഷ്​, ഗോകുൽ കൃഷ്​ണ പ്രദീപ്​ കുമാർ, രഞ്​ജുൽ അറുമാഡി, ശ്രദ്ധ ജയപ്രകാശ്​, അന്തര റെയ്​സ, അതുല്യ ലിസ്​ മാത്യു, എലിസബത്ത്​ അനിൽ​ ടൈറ്റസ്​, ഇഷിത ബഹുഗുണ, റോഷൻ വിജു കോവൂർ, ഷോൺ ജീജോ, അഭയ്​ മൻസുഖ്​,കൃഷ്​ണപ്രിയ പ്രസാദ്, ലക്ഷ്​മി, നവമി ടി. വാമദേവൻ, സിമ്രാൻജിത്​ കൗർ, ആർലിൻ ഡിസൂസ, ഹരികൃഷ്​ണൻ എ.ഗിരിധർ, ഹർഷിണി കാർത്തികേയൻ ​അയ്യർ, ലക്ഷ്​മിപ്രിയ ശേഖർ, സാന്ദ്ര സാറ ലിജു, ഷിഫ മഖ്​ബ, സ്​നേഹ ശിവശങ്കരൻ, സ്​നേഹ സൂസന്ന തോമസ്​, വൈഷ്​ണവി ചെല്ലപ്പ, നവ്​നീത്​ കൗർ, പൂജ രാജേന്ദ്ര ജോഷി, ​ഋതുപർണ മിശ്ര, സഹീൽ അഹ്​മദ്​, ആരതി പവി​ത്രൻ, അശ്വതി ഇയ്യാനി ബിജോയ്​, മീര സുന്ദർ, മെറിൻ എൽസ തോമസ്​, രുദ്ര ഷാജി ഹിമ, അലൻ സജി, അൻസ പ്രേം, ​െഎറിൻ മറിയം ബെന്നി, ഫേബ ബിജു എബ്രഹാം, ഹിബ, നമിത അശോക്​, ശ്രുതി ശ്രീകുമാർ, അമൽ അജി, ഫാത്തിമ സിദ്ദീഖ്​, മറീന ഫ്രാൻസിസ്​ കൈതാരത്ത്​, നേഹ മറിയം വർഗീസ്​, ശ്രീദേവി ശ്രീധരൻ, അദ്വൈത്​ ശങ്കർ, അനുഷ കെ.അൻവർ, അശ്വിൻ രാജീവ്​, ഹരിത ചല്ലൻ, സ്​റ്റെഫി ആൻ ഫിലിപ്​, അക്ഷയ്​, അമൃതവർഷിണി സത്യദേവ്​, ആതിര, ഫെവിൻ തോമസ്​, നന്ദന സാബു, രാഖി ​രാകേഷ്​, റുബീന മെക്കയിൽ, സിദ്ധാർഥ്​ സുനിൽകുമാർ. 
ഏഷ്യൻ സ്​കൂളിൽ 100ശതമാനമാണ്​ വിജയം. 172 കുട്ടികൾ പരീക്ഷയെഴുതി. സ്​കൂളിൽ 20ാമത്തെ 10ാം തരം ബാച്ചാണിത്.ഇത്തവണ മുഴുവൻ വിഷയത്തിലും 53 കുട്ടികൾക്ക്​ എ.വൺ ലഭിച്ചു. ചെയർമാൻ ജോസഫ്​ തോമസ്​, പ്രിൻസിപ്പൽ മോളി മാമ്മൻ തുടങ്ങിയവർ വിജയകളെ അനുമോദിച്ചു. അൽ നൂർ ഇൻറർനാഷണൽ സ്​കൂൾ തുടർച്ചയായി പത്താം വർഷവും നൂറുമേനി വിജയം നേടി. 29 കുട്ടികളാണ്​ പരീക്ഷ എഴുതിയത്​. എട്ടുകുട്ടികൾക്ക്​ മുഴുവൻ വിഷയങ്ങളിലും എ^വൺ ലഭിച്ചു. സ്​കൂൾ ചെയർമാൻ അലി ഹസൻ, ഡയറക്​ടർ ഡോ. മുഹമ്മദ്​ മശ്​ഹൂദ്​, ആക്​ടിങ്​ പ്രിൻസിപ്പൽ അമീൻ മുഹമ്മദ്​ അഹ്​മദ്​ ഹുലൈവ എന്നിവർ വിജയികളെ അഭിനന്ദിച്ചു.
   ന്യൂ ഇന്ത്യൻ സ്​കൂളിൽ 148 കുട്ടികൾ പരീക്ഷയെഴുതി. 100ശതമാനമാണ്​ വിജയം. 15 കുട്ടികൾക്ക്​ എല്ലാ വിഷയങ്ങളിലും എ^വൺ ലഭിച്ചു. ചെയർമാൻ ഡോ.ടി.ടി.തോമസ്​, പ്രിൻസിപ്പൽ ഡോ.വി.ഗോപാലൻ എന്നിവർ വിജയികളെ അഭിനന്ദിച്ചു. ഇബ്​നുൽ ഹൈഥം സ്​കൂളിലെ 16ാമത്​ ബാച്ചിൽ 121 കുട്ടികളാണ്​ 10ാംതരം പരീക്ഷ എഴുതിയത്.സ്​കൂൾ 100 ശതമാനം വിജയം​ നേടി. ഒമ്പത്​ കുട്ടികൾക്ക്​ എല്ലാ വിഷയങ്ങളിലും എ^വൺ ലഭിച്ചു. അഖീൽ നാസിം മഠത്തിൽ, ​െഎഷ ഇമാൻ, ഫാത്തിമ ഹനാൻ, ഫാത്തിമത്തുൽ അഫ്​റ, ലുലുവ, മുഹമ്മദ്​ ഫഹിം അബ്​ദുറഹ്​മാൻ, റജ ഉമ്മർകോയ, റുസ്​ബിഹ്​ ബഷീർ, ഷഫ ഷംസുദ്ദീൻ എന്നിവർക്കാണ്​ മുഴുവൻ വിഷയങ്ങളിലും എ^വൺ ലഭിച്ചത്​. വിജയികളെ പ്രിൻസിപ്പൽ ഡോ. മുഹമ്മദ്​ തയബ്​ അനുമോദിച്ചു.  ന്യൂ മില്ലേനിയം സ്​കൂളിലും 100ശതമാനമാണ്​ വിജയം. 103 കുട്ടികൾ പരീക്ഷ എഴുതി. 36 കുട്ടികൾക്ക്​ എല്ലാ വിഷയത്തിലും എ^വൺ ലഭിച്ചു. സ്​കൂൾ ചെയർമാൻ ഡോ.രവി പിള്ള, പ്രിൻസിപ്പൽ അരുൺ കുമാർ ശർമ തുടങ്ങിയവർ വിജയികളെ അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian school
News Summary - indian School
Next Story