ഇന്ത്യൻ സ്കൂൾ ആർട്ട് കാർണിവൽ ആലേഖിന് നിറപ്പകിട്ടാർന്ന തുടക്കം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഒരുക്കുന്ന പ്രഥമ ആർട്ട് കാർണിവൽ ആലേഖിന് വർണശബളമായ തുടക്കം. ഇന്ത്യൻ സ്കൂൾ ഇസാ ടൗൺ കാമ്പസിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ആലേഖിന്റെയും കലാപ്രദർശനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗങ്ങളായ മുഹമ്മദ് നയാസ് ഉല്ല, ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയാ ലാജി, ആർട്ട് എജുക്കേഷൻ വകുപ്പ് മേധാവി ലേഖാ ശശി, ജനറൽ കൺവീനർ വിപിൻ പി.എം എന്നിവർ സന്നിഹിതരായിരുന്നു.
ആർ.പി ബ്ലോക്കിലെ ആർട്ട് ഗാലറി എക്സിബിഷൻ കലാപരമായ ആവിഷ്കാരങ്ങളുടെ അതിശയകരമായ അനുഭവം സമ്മാനിക്കുന്നു. മൂവായിരത്തിലധികം യുവകലാകാരന്മാർ ചിത്രകലയിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കും. ഹാർമണി ഗ്രൂപ് ചിത്രരചനയിൽ 12-18 പ്രായമുള്ള വിദ്യാർഥികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.