Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ ടാ​ല​ന്‍റ്...

ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​റി​ൽ

text_fields
bookmark_border
kerala catholic association
cancel

മ​നാ​മ: കൗ​മാ​ര​ക​ല​ക​ളു​ടെ വ​സ​ന്തോ​ത്സ​വ​മാ​യ ബി.​എ​ഫ്.​സി - കെ.​സി.​എ ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​ൻ ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കും. ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം മു​ത​ൽ ഡി​സം​ബ​ർ ആ​ദ്യ ആ​ഴ്ച വ​രെ​യാ​ണ് ടാ​ല​ന്‍റ് സ്കാ​ൻ. കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​മാ​യ മി​ക​വ് തെ​ളി​യി​ക്കു​ന്ന ഇ​ന്ത്യ​ൻ ടാ​ല​ന്‍റ് സ്കാ​നി​ൽ ഇ​ത്ത​വ​ണ പു​തു​മ​യേ​റി​യ ഇ​ന​ങ്ങ​ൾ കൂ​ടി ഉ​ൾ​ക്കൊ​ള്ളി​ക്കും.

ര​ജി​സ്ട്രേ​ഷ​നും മ​റ്റ് വി​ശ​ദ വി​വ​ര​ങ്ങ​ളും സെ​പ്റ്റം​ബ​ർ ആ​ദ്യ​വാ​രം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് കെ.​സി.​എ പ്ര​സി​ഡ​ൻ​റ് ജ​യിം​സ് ജോ​ൺ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ അ​ഞ്ച് ഗ്രൂ​പ്പാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ഒ​ക്ടോ​ബ​ർ ഒ​ന്ന് 2006 മു​ത​ൽ സെ​പ്റ്റം​ബ​ർ 30, 2019 വ​രെ​യു​ള്ള കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​രാ​ണ്. അ​ഞ്ച് ഗ്രൂ​പ്പു​ക​ളി​ലാ​യി 150 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും ഗ്രൂ​പ് ഇ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.

ഒ​രു കു​ട്ടി​ക്ക് 10 വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും ഒ​പ്പം ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാം. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും. അ​തോ​ടൊ​പ്പം ഓ​രോ ഗ്രൂ​പ്പി​നും ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ് ട്രോ​ഫി​യും കെ.​സി.​എ സ്പെ​ഷ​ൽ അ​വാ​ർ​ഡും സ​മ്മാ​നി​ക്കും. ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ അ​വാ​ർ​ഡും ഇ​തോ​ടൊ​പ്പം നാ​ട്യ​ര​ത്ന, സം​ഗീ​ത​ര​ത്ന, ക​ലാ​ര​ത്ന, സാ​ഹി​ത്യ​ര​ത്ന അ​വാ​ർ​ഡും സ​മ്മാ​നി​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന സ്കൂ​ളി​നും ട്രോ​ഫി സ​മ്മാ​നി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കു​ന്ന മ്യൂ​സി​ക് ഡാ​ൻ​സ് മാ​സ്റ്റ​ർ​മാ​ർ​ക്കും അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടാ​ല​ന്റ് സ്കാ​നി​നെ​കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആ​ഗ​സ്റ്റ് 15ന് ​മു​മ്പാ​യി അ​റി​യി​ക്കാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്നു. kcages@gmail.com അ​ല്ലെ​ങ്കി​ൽ വി​ളി​ക്കേ​ണ്ട ന​മ്പ​ർ -ലി​യോ ജോ​സ​ഫ് 39207951.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Indian Talent Scan Registration in September
Next Story