ഇൻഡിഗോ ബഹ്റൈൻ- കൊച്ചി നോൺ സ്റ്റോപ് സർവിസ് തുടങ്ങി
text_fieldsമനാമ: ഇൻഡിഗോയുടെ ബഹ്റൈൻ- കൊച്ചി പ്രതിദിന നോൺ സ്റ്റോപ് സർവിസ് തുടങ്ങി. രാത്രി 11.45ന് പുറപ്പെടുന്ന വിമാനം (1212) പുലർച്ച 6.55ന് കൊച്ചിയിലെത്തും. കൊച്ചിയിൽനിന്ന് രാത്രി 8.35ന് പുറപ്പെട്ട് ബഹ്റൈനിൽ രാത്രി 10.45ന് എത്തും (1211). ബഹ്റൈൻ- മുംബൈ പ്രതിദിന നോൺ-സ്റ്റോപ് ഫ്ലൈറ്റ് വിജയകരമായതിനെ തുടർന്നാണ് പുതിയ സർവിസ് ആരംഭിച്ചത്. പുതിയ സർവിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇൻഡിഗോയും ഇൻഡിഗോയുടെ ബഹ്റൈനിലെ ജനറൽ സെയിൽസ് ഏജന്റായ വേൾഡ് ട്രാവൽ സർവിസും റീജൻസി ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടത്തിയ അത്താഴവിരുന്നിൽ യൂണിറ്റാഗ് ഗ്രൂപ് സി.ഇ.ഒ ഹിഷാം എൽ സാദി, ഇൻഡിഗോ ഇന്റർനാഷനൽ സെയിൽസ് വൈസ് പ്രസിഡന്റ് വിശേഷ് ഖന്ന തുടങ്ങിയവർ അതിഥികളെ സ്വാഗതം ചെയ്തു. വിശേഷ് ഖന്ന എയർലൈനിന്റെ പുതിയ സർവിസുകളെയും സേവനങ്ങളെയും കുറിച്ചുള്ള അവതരണം നടത്തി. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, വേൾഡ് ട്രാവൽ ട്രാവൽ ആൻഡ് ടൂറിസം ജി.എം ഹൈഫ ഔൺ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.