ഇന്ദിര ഗാന്ധി രാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിത -ഒ.ഐ.സി.സി
text_fieldsമനാമ: ഇന്ദിര ഗാന്ധി ബാല്യത്തിൽ തന്നെ രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ച ധീര വനിതയായിരുന്നുവെന്ന് ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിര ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരുടെ കണ്ണിൽപെടാതെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് വിവരങ്ങളും ലഘുലേഖകളും കൊടികളും മറ്റും കൈമാറാൻ കൊച്ചുകുട്ടികളെ സംഘടിപ്പിച്ചു കൊണ്ട് സംഘടന ഉണ്ടാക്കിയാണ് ഇന്ദിര ഗാന്ധി വളരെ ചെറിയ പ്രായത്തിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തത്.
സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ സഹായിയായി ഭരണ കാര്യങ്ങളിൽ സഹായിച്ചു. പിന്നീട് ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദവിയിൽ എത്തിച്ചേർന്നു. ഭരണ രംഗത്ത് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായി പ്രവർത്തിച്ച കാലഘട്ടത്തിൽ ജനങ്ങൾക്ക് വാർത്ത അറിയുന്നതിന് ചെലവ് കുറഞ്ഞ രീതിയിൽ റേഡിയോ ലഭിക്കുന്നതിനും, അതിലൂടെ വായനയും എഴുത്തും അറിയാത്ത കോടിക്കണക്കിന് ആളുകൾക്ക് വാർത്തകളും, കാർഷിക, വ്യാവസായിക, വിനോദ മേഖലകളിലെ അറിവുകളും, വിജ്ഞാന പ്രദമായ കാര്യങ്ങളും ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ ലഭ്യമാക്കാനും സാധിച്ചു.
ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ എക്കാലവും ഇന്ദിര ഗാന്ധി അറിയപ്പെടും. ജനമനസ്സിൽ എക്കാലവും ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ധീരയായ ഭരണാധികാരിയെന്ന നിലയിൽ ആയിരിക്കും അറിയപ്പെടുന്നത് എന്നും യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ജേക്കബ് തേക്ക് തോട് സ്വാഗതവും ദേശീയ സെക്രട്ടറി രജിത് മൊട്ടപ്പാറ നന്ദിയും രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനം ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, കെ.എം.സി.സി മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറർ മുസ്തഫ കെ.പി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, അലക്സ് മഠത്തിൽ, ജലീൽ മുല്ലപ്പള്ളി, റംഷാദ് അയിലക്കാട്, ജാലിസ് കെ. കെ, സൽമാനുൽ ഫാരിസ്, രജിത് മൊട്ടപ്പാറ, രഞ്ജൻ കേച്ചേരി, ജോയ് ചുനക്കര, സുരേഷ് പുണ്ടൂർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. നേതാക്കളായ കെ.പി കുഞ്ഞുമുഹമ്മദ്, ജോൺസൻ ടി. ജോൺ, യൂജിൻ ഏലിയാസർ, ദാനിയേൽ തണ്ണിതോട്, രാധാകൃഷ്ണൻ നായർ മാന്നാർ, ബ്രെയിറ്റ് രാജൻ, റോയ് മാത്യു, ഉസ്മാൻ ടി.പി, നൗഷാദ് എം.സി, സിബി അടൂർ, വാജിദ്, തോമസ് ഫിലിപ്പ്, അനിൽ കൊടുവള്ളി, ജെയ്സൺ മാഞ്ഞാലി, നൈസാം കാഞ്ഞിരപ്പള്ളി, തുളസിദാസ്, അച്ചൻകുഞ്ഞ്, റെജി ചെറിയാൻ, ഡിന്റോ ഡേവിഡ്, ബിജു സദൻ, ബേസിൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.