ഇന്ദിര ഗാന്ധി അനുസ്മരണവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും
text_fieldsമനാമ: യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കീഴിലുള്ള പ്രവാസി സംഘടനയായ ഐ.വൈ.സി ഇന്റർനാഷനൽ ഇന്ദിര ഗാന്ധി അനുസ്മരണവും ഫലസ്തീൻ ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു.
ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ നിസാർ കുന്നംകുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഓർഗനൈസിങ് ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം സ്വാഗതവും ജന സെക്രട്ടറി റംഷാദ് അയിലക്കാട് നന്ദിയും അറിയിച്ചു. എഴുത്തുകാരനായ സജി മാർക്കോസ്, മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര, കെ.എം.സി.സി വൈസ് പ്രസിഡന്റ് ഷംസുദീൻ വെള്ളികുളങ്ങര എന്നിവർ പ്രഭാഷണം നടത്തി.
ലോകത്തെ മനുഷ്യസ്നേഹികളെ ഒന്നടങ്കം വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഫലസ്തീനിൽനിന്ന് വരുന്നതെന്നും ഇന്ത്യൻ നാഷനൽ കോൺഗ്രസ് എക്കാലവും ഫലസ്തീനോടൊപ്പമാണെന്നും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ യാസർ അറാഫത്ത് സഹോദരിയേപ്പോലെയാണ് കണ്ടിരുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് കൊണ്ട് എത്രയുംപെട്ടെന്ന് ഫലസ്തീനിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, ഐ.വൈ.സി.സി ജനറൽ സെക്രട്ടറി അലൻ ഐസക്, ഐ.വൈ.സി വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ചാരിറ്റി വിംഗ് കൺവീനർ അനസ് റഹീം, സാമൂഹിക പ്രവർത്തകരായ പങ്കജ് നാഭൻ, അഷ്റഫ് കാട്ടിൽ പീടിക എന്നിവർ സംസാരിച്ചു. ഈ വർഷത്തെ എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.നാഫിയ നൗഷാദിനെ ചടങ്ങിൽ ആദരിച്ചു.എബ്രഹാം ജോൺ, ശ്രീജിത്ത് പനായി, സൈദ് ഹനീഫ്, ശിഹാബ് കറുകപുത്തൂർ, അനീസ് യൂത്ത് ഇന്ത്യ, മൻഷീർ, ബ്ലെസൻ, ഷബീർ മുക്കൻ, കരീം, സെഫി നിസാർ, ഷംന ഹുസൈൻ, ഹുസൈൻ, നസീബ കരീം, ഷെറീൻ ഷൗക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു. ഐ.വൈ.സി ഭാരവാഹികളായ മുഹമ്മദ് റസാഖ്, നിധീഷ് ചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.