ഇന്ദിര ഗാന്ധി ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കിയ നേതാവ് –കെ. സുധാകരൻ എം.പി
text_fieldsമനാമ: ഇന്ത്യയെ ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിൽ ഒന്നാക്കി മാറ്റാൻ ശക്തമായ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് കെ. സുധാകരൻ എം.പി. ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് ദേശാസാത്കരണത്തിലൂടെ എല്ലാ ആളുകൾക്കും ബാങ്കുകളുടെ സഹായം എത്തിക്കാൻ സാധിച്ചു. തൊഴിലില്ലായ്മയും പട്ടിണിയും പരിഹരിക്കാൻ ഇന്ദിര ഗാന്ധിക്ക് സാധിച്ചു. ഇപ്പോൾ ഭരിക്കുന്ന ഭരണകർത്താക്കൾ ഇന്ദിര ഗാന്ധി സ്ഥാപിച്ച പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യ മേഖലക്ക് വിറ്റ് നശിപ്പിച്ച് ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് ചെയ്യുന്നത്.
എല്ലാ ഇന്ത്യക്കാരെയും ഒന്നായി കണ്ട നേതാവായിരുന്നു അവർ. രാജ്യത്തെ ജനങ്ങൾക്കുവേണ്ടി നിരവധി ഭരണപരിഷ്കാരങ്ങൾ വരുത്താൻ നേതൃത്വം നൽകിയ നേതാവായിരുന്നു ഇന്ദിര ഗാന്ധിയെന്നും കെ. സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഗ്ലോബൽ സെക്രട്ടറി കെ.സി. ഫിലിപ്, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, രഞ്ജിത്ത് പുത്തൻപുര, വൈസ് പ്രസിഡൻറുമാരായ രവി കണ്ണൂർ, ലത്തീഫ് ആയഞ്ചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ജോയ് എം.ഡി, ഷാജി തങ്കച്ചൻ, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹിം അദ്ഹം, ഒ.ഐ.സി.സി നേതാക്കളായ എബ്രഹാം സാമുവേൽ ഇടുക്കി, ജി. ശങ്കരപ്പിള്ള, ജസ്റ്റിൻ ജേക്കബ്, ഷിബു എബ്രഹാം, എബ്രഹാം സാമുവേൽ, നസിം തൊടിയൂർ, ഫിറോസ് അറഫ, രാഘവൻ കരിച്ചേരി, ജമാൽ കുറ്റിക്കാട്ടിൽ, നിസാർ കുന്നത്തുകുളത്തിൽ, മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, ജലീൽ മുല്ലപ്പള്ളി, സിജു ആനിക്കാട്, സുനിൽ ജോൺ, ബിജേഷ് ബാലൻ, ദിലീപ് കഴുങ്ങിൽ, രജിത് മൊട്ടപ്പാറ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.