ഇന്ദിരഗാന്ധി രക്തസാക്ഷിത്വ ദിനാചരണം
text_fieldsമനാമ: ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും ഭാരത് ജോഡോ യാത്ര ഐക്യ ദാർഢ്യ സദസ്സും സംഘടിപ്പിച്ചു. സെഗയാ പാർട്ടി ഹാളിൽ നടന്ന പരിപാടി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ സിംസ് മുൻ പ്രസിഡന്റ് ചാൾസ് ആലുക്ക അനുസ്മരണ പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും വീണ്ടെടുക്കാനായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഐക്യദാർഢ്യ സദസ്സിൽ എ.സി.എ ബക്കർ മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, മുൻ ദേശീയ പ്രസിഡന്റുമാരായ ബ്ലെസൺ മാത്യു, അനസ് റഹിം, മുൻ ദേശീയ സെക്രട്ടറി ഫാസിൽ വട്ടോളി തുടങ്ങിയവർ സംസാരിച്ചു. റിഫ ഏരിയ പ്രസിഡന്റ് കിഷോർ ചെമ്പിലോട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഏരിയ ആക്ടിങ് സെക്രട്ടറി ജോൺ ആലപ്പാട്ട് സ്വാഗതവും, ട്രഷറർ കെ.കെ അഖിൽ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ദേശീയ എക്സിക്യൂട്ടീവ് അംഗം ലൈജു തോമസ്, ഏരിയാ എക്സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് ദേവസി, ലിബിൻ, ബിനു കുണ്ടറ, ജ്യോതിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.