ഇന്ദിരാഗാന്ധിയുടെ ദീർഘ വീക്ഷണം രാജ്യത്തെ മുന്നോട്ട് നയിച്ചു -ഒ.ഐ.സി.സി
text_fieldsമനാമ: ഇന്ദിരാ ഗാന്ധിയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തങ്ങളാണ് രാജ്യത്ത് ഇന്ന് കാണുന്ന സമൃദ്ധിക്ക് കാരണമെന്ന് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാ ഗാന്ധി അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. ബാങ്കുകളുടെ ദേശസാത്കരണം അടക്കമുള്ള പദ്ധതികൾ രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും നേതാക്കൾ അഭിപ്രായപെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം ഗ്ലോബൽ ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, വൈസ് പ്രസിഡന്റ് ലത്തീഫ് ആയംചേരി, സെക്രട്ടറി മനു മാത്യു, ജില്ലാ പ്രസിഡന്റ്ുമാരായ ജി.ശങ്കരപിള്ള, നസിം തൊടിയൂർ, കെ.സി ഷമീം, ഫിറോസ് അറഫ, യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അദ്ഹം, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ മോഹൻ കുമാർ നൂറനാട്, വില്യം ജോൺ, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, ഒ.ഐ.സി.സി നേതാക്കളായ ജേക്കബ് തേക്ക്തോട്, സിൻസൺ ചാക്കോ, ഉണ്ണികൃഷ്ണപിള്ള, ബി. വിഷ്ണു, ജാലിസ് കുന്നത്തുകാട്ടിൽ, ഷീജ നടരാജൻ, സുനിത നിസാർ, പി.കെ പ്രദീപ്, അനിൽ കുമാർ കൊടുവള്ളി, അബുബക്കർ വെളിയംകോട്, ജോജി കൊട്ടിയം, രഞ്ജിത്ത് പൊന്നാനി, റോയ് മാത്യു, അബ്ദുൽ കലാം, ദാനിയേൽ തണ്ണിത്തോട്, ജയ്ഘോഷ്, ബിനു പാലത്തിങ്കൽ, ആക്കിഫ് നൂറ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.