ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റ് ഇന്നു മുതൽ
text_fieldsമനാമ: കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റ് ഇന്നു തുടങ്ങും. നാമയിലെ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വെള്ളിയാഴ്ച ആറിന് പരിപാടി ഉദ്ഘാടനം ചെയ്യും. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്യുറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ, ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ എന്നിവർ മുഖ്യാതിഥികളാവും.
ചടങ്ങിൽ സൂര്യ കൃഷ്ണമൂർത്തിക്ക് വിശ്വകലാരത്ന പുരസ്കാരം സമ്മാനിക്കും. തുടർന്ന് നടി ശോഭനയുടെ ഭരതനാട്യം അരങ്ങേറും. ആറിന് രാത്രി എട്ടുമണിക്ക് സുധ രഘുനാഥൻ കർണാടക സംഗീതം അവതരിപ്പിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ ഉസ്താദ് റാഷിദ് ഖാന്റെ ഹിന്ദുസ്ഥാനി സംഗീതം, പങ്കജ് ഉദാസിന്റെ ഗസൽ, അരുണ സായിറാമിന്റെ കർണാടകസംഗീതം എന്നിവയുമുണ്ടായിരിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.