ഇന്തോ-ബഹ്റൈൻ നൃത്ത സംഗീതോത്സവം; ഇന്ന് ഉസ്താദ് റാഷിദ് ഖാൻ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്തോ-ബഹ്റൈൻ നൃത്ത സംഗീതോത്സവത്തിൽ ഇന്ന് ഉസ്താദ് റാഷിദ് ഖാൻ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി നടക്കും. രാംപൂർ-സഹസ്വാൻ ഘരാനയിൽപെട്ട ഉസ്താദ് റാഷിദ് ഖാൻ ഘരാന സ്ഥാപകൻ ഇനായത്ത് ഹുസൈൻ ഖാന്റെ ചെറുമകനാണ്. പത്മശ്രീയും സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. 2022ൽ രാജ്യം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
മേയ് 11ന് ഗസൽ ഗായകൻ പത്മശ്രീ പങ്കജ് ഉദാസ് അവതരിപ്പിക്കുന്ന ഗസൽ അരങ്ങേറും. അവസാന ദിവസമായ മേയ് 12ന് അരുണ സായിറാം അവതരിപ്പിക്കുന്ന കർണാടിക് സംഗീത കച്ചേരി നടക്കും. ആസാദി കാ അമൃത് മഹോത്സവിന്റെയും സമാജം 75 വർഷം പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന് ഭാരതീയ കലകളുടെ പ്രചാരണാർഥം രണ്ടാമത് ഇന്തോ-ബഹ്റൈൻ കൾചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് പ്രോഗ്രാം ഡയറക്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.