വാറ്റ് നിയമം ശരിയായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പരിശോധന
text_fieldsമനാമ: സ്ഥാപനങ്ങളിൽ വാറ്റ് നിയമം ശരിയായി പാലിക്കുെന്നന്ന് ഉറപ്പാക്കാൻ പരിശോധന ശക്തിപ്പെടുത്തിയതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. നാഷനൽ റവന്യൂ അതോറിറ്റിയുടെ സഹകരണത്തോടെയാണ് വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. കഴിഞ്ഞദിവസം 40 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതോടൊപ്പം ബോധവത്കരണവും നടക്കുന്നുണ്ട്. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ചശേഷം വിവിധ സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തിയിരുന്നു. 10,000 ദീനാർ വരെ പിഴ ലഭിക്കുന്ന ശിക്ഷയാണ് വാറ്റ് നിയമ ലംഘനമെന്ന് അധികൃതർ വ്യക്തമാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.