എഴുത്തിന്റെ മേഖലയിൽ പ്രചോദനം -ഹമീദ് കാഞ്ഞങ്ങാട്
text_fieldsമനാമ: കാൽ നൂറ്റാണ്ടു കാലത്തെ സൗദി പ്രവാസത്തിനുശേഷം കുടുംബസമേതം ബഹ്റൈനിലെത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ഗൾഫ് മാധ്യമം പത്രം വീട്ടിലെത്തുമോയെന്നാണ്. പ്രതീക്ഷ തെറ്റിയില്ല, അതിരാവിലെ തന്നെ പത്രം ഇവിടെയും കിട്ടുന്നു.
ബഹ്റൈനിൽനിന്ന് ആദ്യം പ്രസിദ്ധീകരിച്ച മലയാള ദിനപത്രമായ ഗൾഫ് മാധ്യമം ദമ്മാമിലും പുലർച്ച തന്നെ റൂമുകളിലേക്ക് എത്തിയിരുന്നു. ബഹ്റൈനെ കുറിച്ചുള്ള ഒട്ടുമിക്ക വാർത്തകളും പ്രസിദ്ധീകരിക്കുന്നതിനാൽ ഇവിടെ പുതിയതായിട്ടും ഒട്ടും അപരിചിതത്വം തോന്നുന്നില്ല. അതുപോലെ പ്രാദേശിക കൂട്ടായ്മകളുടെ വാർത്തകളും, സാമൂഹിക സാംസ്കാരിക പരിപാടികളുടെയൊക്കെ വാർത്തകളും വിശദമായി വരുന്നതിനാൽ നാടിന്റെ അതേ പ്രതീതി തോന്നുന്നു.
ബഹ്റൈനിൽ നിന്നാരംഭിച്ച വാരാദ്യ മാധ്യമത്തിൽ ദമ്മാമിനെ കുറിച്ച് എന്റെ ബൈലൈനിൽ വന്ന ആർട്ടിക്കിൾ എഴുത്തിന്റെ മേഖലയിൽ വലിയ പ്രചോദനമായിരുന്നു.
നിലപാട് പേജിൽ നിന്നുള്ള അറിവും നിഷ്പക്ഷ നിലപാടുകളും വ്യക്തിജീവിതത്തിൽ സാമൂഹിക ബോധത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും കാര്യത്തിൽ വ്യക്തതയുണ്ടാക്കാൻ വളരെയധികം സഹായകമാകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.