ഇൻസ്പയർ എക്സിബിഷൻ സമാപിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കാപിറ്റൽ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ‘ഇൻസ്പയർ’ ഇന്തോ-അറബ് കൾചറൽ എക്സിബിഷന് ഉജ്ജ്വല സമാപനം.ബഹ്റൈൻ പാർലമെന്റ് മുൻ സ്പീക്കർ ഖലീഫ ബിൻ അഹമ്മദ് അൽ ദഹ്റാനിയുടെ രക്ഷാധികാരത്തിൽ അൽ അഹ്ലി ക്ലബ് മൈതാനത്ത് സജ്ജമാക്കിയ ടെന്റിലായിരുന്നു പരിപാടി. നാലു ദിവസങ്ങളിലായി വൈജ്ഞാനിക, സാമൂഹിക, സാംസ്കാരിക മേഖലകളിലെ അറിവുകളും മികവുറ്റ കാഴ്ചകളുമാണ് എക്സിബിഷൻ സന്ദർശകർക്ക് സമ്മാനിച്ചത്.
കല, സാംസ്കാരിക, വിനോദ പരിപാടികളിലൂടെ കുട്ടികളുടെയും കുടുംബങ്ങളുടെയും സൗഹൃദമേളയായി മാറാനും ഇൻസ്പയർ എക്സിബിഷന് സാധിച്ചു. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹമ്മദ് ഖറാത്ത, ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബൂഖമ്മാസ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ സെക്രട്ടറി ജാസിം അലി ജാസിം സബ്ത്, ഫ്രീ സെന്റർ ഫോർ റിട്ടയറീസ് പ്രസിഡന്റ് സാലിഹ് ബിൻ അലി, കാപിറ്റൽ ചാരിറ്റി ബോർഡ് മെംബർമാരായ നാസർ അഹമ്മദ് അൽ ദോസരി, മുഹമ്മദ് റാഷിദ് അൽ ദോസരി, ഇസ്മായിൽ ഹസൻ അൽനഹം, യാക്കൂബ് അൽ ഷംലി, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പ്രിൻസ് നടരാജൻ, ഫിനാൻസ് സെക്രട്ടറി ബിനു മണ്ണിൽ, ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരള പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂർ, ലോക കേരള സഭ അംഗം ഷാജി മൂതല, ലോക കേരള സഭാ അംഗവും ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറിയുമായ രാജു കല്ലുമ്പുറം, കെ.സി.എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, രാജീവ് വെള്ളിക്കോത്ത്, ഐ.വൈ.സി.സി നേതാവ് അനസ് റഹീം, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ എ.പി. ഫൈസൽ, ശംസുദ്ദീൻ വെള്ളിക്കുളങ്ങര, കേന്ദ്ര സെക്രട്ടറി ഒ.കെ. കാസിം, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് ഹമീദ് അയനിക്കാട്, പങ്കജ് നാഭൻ, സമസ്ത നേതാവ് ഷഹീർ കാട്ടാമ്പള്ളി, സയ്യിദ് ഹനീഫ്, മുഹമ്മദ് ഖദീർ, അൽ ഫുർഖാൻ സെന്റർ ആക്ടിങ് പ്രസിഡന്റ് മൂസ സുല്ലമി, ദീപക് മേനോൻ, ഇസ്ലാഹി സെന്റർ നേതാവ് നൂറുദ്ദീൻ ഷാഫി, എഫ്.എം. ഫൈസൽ, എഴുത്തുകാരായ ആദർശ് മാധവൻ കുട്ടി, നാസർ മുതുകാട്, ഒ.ഐ.ഐ.സി ബഹ്റൈൻ പ്രസിഡന്റ് ബിനു കുന്നന്താനം, സേവി മാത്തുണ്ണി, ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ സംബന്ധിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് എം.എം. സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ, ജനറൽ കൺവീനർ മുഹമ്മദ് മുഹ്യുദ്ദീൻ, കണ്ടന്റ് ഡയറക്ടർ അബ്ദുൽ ഹഖ്, ആർട്ട് ഡയറക്ടർ എ. ഷക്കീർ അലി, പ്രൊഡക്ഷൻ കൺട്രോളർ സജീർ ഇരിക്കൂർ, ഫ്രൻഡ്സ് സെക്രട്ടറി യൂനുസ് രാജ്, വനിത വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ്, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ജലീൽ, സമീറ നൗഷാദ്, വി.പി. ഫാറൂഖ്, ഷബീഹ ഫൈസൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘമാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.