ഇൻസ്പയർ എക്സിബിഷൻ; ദാറുൽ ശിഫ മെഡിക്കൽ സെന്ററിനെ ആദരിച്ചു
text_fieldsമനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇൻസ്പയർ എക്സിബിഷനിൽ സൗജന്യ വൈദ്യസേവനം നടത്തിയ ദാറുൽ ശിഫ മെഡിക്കൽ സെന്ററിനെ ആദരിച്ചു. ഹൂറയിലെ ദാറുൽ ശിഫ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ ചെയർമാൻ കെ.ടി. മുഹമ്മദ് അലി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വിയിൽനിന്ന് ആദരം ഏറ്റുവാങ്ങി.
എക്സിബിഷൻ സന്ദർശിച്ച നിരവധി പേർക്ക് സൗജന്യ വൈദ്യ പരിശോധന ലഭിച്ചത് വലിയ സഹായമായിരുന്നുവെന്ന് സഈദ് റമദാൻ നദ്വി വ്യക്തമാക്കി. തുടർചികിത്സക്കായി ദാറുൽ ശിഫ പ്രത്യേക പാക്കേജ് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രൻഡ്സ് അസോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കാൻ സാധിച്ചതിലുള്ള സന്തോഷം കെ.ടി. മുഹമ്മദലി പങ്കുവെച്ചു.
ദാറുൽ ശിഫ സി.ഇ.ഒ ഷമീർ മുഹമ്മദ്, ഫ്രൻഡ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം. അബ്ബാസ്, വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, സെക്രട്ടറി യൂനുസ് രാജ്, പി.ആർ. കൺവീനർ എ.എം. ഷാനവാസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.