Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right'ഇ​ൻ​സ്പ​യ​ർ'...

'ഇ​ൻ​സ്പ​യ​ർ' എ​ക്‌​സി​ബി​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
ഇ​ൻ​സ്പ​യ​ർ എ​ക്‌​സി​ബി​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം
cancel
camera_alt

 ‘ഇ​ൻ​സ്പ​യ​ർ’ എ​ക്‌​സി​ബി​ഷ​ൻ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​എ​ൻ. എം ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

മ​നാ​മ: ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് മു​ൻ അ​ധ്യ​ക്ഷ​ൻ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ദ​ഹ്‌​റാ​നി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ കാ​പി​റ്റ​ൽ ചാ​രി​റ്റി അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന എ​ക്സി​ബി​ഷ​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം കെ.​എ​ൻ.​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ നി​ർ​വ​ഹി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും ഏ​കോ​പി​പ്പി​ക്കാ​നും ഏ​റെ സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന രാ​ജ്യ​മാ​ണ് ബ​ഹ്‌​റൈ​ൻ എ​ന്ന് ഡോ. ​ഹു​സൈ​ൻ മ​ട​വൂ​ർ എ​ടു​ത്തു​പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ പ​രി​ഗ​ണി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ സ്നേ​ഹ​വും കാ​രു​ണ്യ​വും ന​ന്ദി​യോ​ടെ​യാ​ണ് ഇ​വി​ടെ​യു​ള്ള ഓ​രോ പ്ര​വാ​സി​യും അ​നു​ഭ​വി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്റെ സാം​സ്കാ​രി​ക​ത്ത​നി​മ​യും പാ​ര​മ്പ​ര്യ​വും ഇ​ത്ത​രം എ​ക്‌​സി​ബി​ഷ​നി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ക്കും. സ​മൂ​ഹ​ത്തെ പി​ടി​കൂ​ടി​യ തി​ന്മ​ക​ൾ​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും ഇ​തി​ലൂ​ടെ സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ജാ​ഹി​ദ് പ​ത്താം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ പ്ര​ചാ​ര​ണാ​ർ​ഥം ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

ബ​ഹ്‌​റൈ​ൻ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന എ​ക്സി​ബി​ഷ​ൻ അ​ൽ അ​ഹ്‍ലി ക്ല​ബി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​വി​ലി​യ​നി​ൽ​വെ​ച്ചാ​ണ് ന​ട​ക്കു​ക. ബ​ഹ്‌​റൈ​ൻ-​അ​റ​ബ് സാം​സ്കാ​രി​ക ത​നി​മ​യെ മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് നാ​ലു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന എ​ക്സി​ബി​ഷ​ൻ കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള മു​പ്പ​തോ​ളം സ്റ്റാ​ളു​ക​ളാ​ണ് എ​ക്‌​സി​ബി​ഷ​നി​ൽ ഒ​രു​ക്കു​ക. ത്രി​മാ​ന രൂ​പ​ത്തി​ലു​ള്ള മോ​ഡ​ലു​ക​ൾ, മ​ൾ​ട്ടി​മീ​ഡി​യ പ്ര​സ​ന്റേ​ഷ​നു​ക​ൾ, വി​ർ​ച്വ​ൽ റി​യാ​ലി​റ്റി ഡി​സ്​േ​പ്ല, കാ​ർ​ട്ടൂ​ൺ, കാ​രി​ക്കേ​ച്ച​റു​ക​ൾ, പെ​യി​ന്റി​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളു​ന്ന സ്റ്റാ​ളു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. എ​ക്സി​ബി​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ മ​ൾ​ട്ടി സ്പെ​ഷ​ലി​സ്റ്റു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ര​സ​ക​ര​മാ​യ ക​ളി​മൂ​ല​ക​ൾ, നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള ഭ​ക്ഷ്യ​മേ​ള, ബൌ​ൺ​സി കാ​സി​ൽ, ബ​ഹ്‌​റൈ​നി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത ക​ലാ പ​രി​പാ​ടി​ക​ൾ, പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ങ്ങ​ൾ, ക​വി​യ​ര​ങ്ങ്, ച​ർ​ച്ചാ​സ​ദ​സ്സു​ക​ൾ എ​ന്നി​വ​യും ന​ട​ക്കും.

പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ എം.​എം. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ്‌ ജ​മാ​ൽ ഇ​രി​ങ്ങ​ൽ, യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ന്റ്‌ വി.​കെ. അ​നീ​സ്, ജാ​സിം, നൂ​റ, മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്‌ ഷ​രീ​ഫ്, ഫ്ര​ൻ​ഡ്സ് കേ​ന്ദ്ര സ​മി​തി അം​ഗം സി. ​ഖാ​ലി​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​ഫ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ഹ​മ്മ​ദ് റ​ഫീ​ഖ്, എ​ക്‌​സി​ബി​ഷ​ൻ പ്രൊ​ഡ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ അ​ബ്ദു​ല്ല, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ന അ​ബ്ബാ​സ്, കേ​ന്ദ്ര സ​മി​തി അം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ സു​ബൈ​ർ, സ​ലീ​ന ജ​മാ​ൽ, ഷ​ബീ​ഹ ഫൈ​സ​ൽ, അ​സ്റ അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PosterExhibitionInspire
News Summary - 'Inspire' Exhibition Poster Release
Next Story