റോഡപകടങ്ങളിലെ ഇൻഷുറൻസ് ആനുകൂല്യം
text_fields?എന്റെ ഒരു സ്നേഹിതന് കഴിഞ്ഞമാസം റോഡപകടത്തിൽ ഗുരുതരമായ പരിക്കേറ്റു. ഒരു കാൽ നഷ്ടമായി. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായത് ഹൈവേയിൽ വേലിയുടെ മുകളിൽനിന്ന് ചാടി റോഡ് മുറിച്ചുകടക്കുമ്പോഴാണ്. അതിനാൽ, ട്രാഫിക് ആക്സിഡന്റ് റിപ്പോർട്ട് അദ്ദേഹത്തിനെതിരാണ്. ഈ സാഹചര്യത്തിൽ എന്തെങ്കിലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?
മുഹമ്മദ് അബൂബക്കർ
• ജോലിചെയ്യുന്ന സമയത്തല്ല അപകടം ഉണ്ടായത്. അതിനാൽ, ഗോസിയിൽനിന്ന് നഷ്ടപരിഹാരം ലഭിക്കില്ല. വാഹനത്തിന്റെ ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ല. കാരണം, ഡ്രൈവറുടെ തെറ്റുകൊണ്ട് സംഭവിക്കുന്ന അപകടങ്ങൾക്കു മാത്രമേ വാഹനത്തിന്റെ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുകയുള്ളൂ.
എന്തായാലും ട്രാഫിക്/ക്രിമിനൽ കോടതിയുടെ വിധി വന്നാൽ മാത്രമേ ആരുടെ തെറ്റുകൊണ്ടാണ് അപകടം ഉണ്ടായതെന്ന് തെളിയിക്കാൻ സാധിക്കൂ. അതിനുശേഷമേ വാഹനത്തിന്റെ ഇൻഷുറൻസിൽനിന്ന് നഷ്ടപരിഹാരം ലഭിക്കുമോയെന്ന് വ്യക്തമായി പറയാൻ കഴിയൂ. മദ്യപിച്ച് വാഹനമോടിച്ച് അപകടം സംഭവിച്ചാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.
?ഞാൻ ഒരു കമ്പനിയിൽ 14 മാസം ജോലി ചെയ്തു. ഒരു വർഷത്തെ തൊഴിൽ കരാർ പൂർത്തിയാക്കി. ഇപ്പോൾ രാജിക്കത്ത് നൽകി. എനിക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും?
മനാഫ്
14 മാസം കഴിഞ്ഞ് കരാർ റദ്ദ് ചെയ്യുന്നതുകൊണ്ട് താങ്കൾക്ക് ജോലി ചെയ്യുന്ന ദിവസം വരെയുള്ള ശമ്പളം, ലീവ് ബാക്കിയുണ്ടെങ്കിൽ അതിനുള്ള ശമ്പളം, 14 മാസത്തേക്കുള്ള ലീവിങ് ഇൻഡെമ്നിറ്റി (അതായത് 17.5 ദിവസത്തെ ശമ്പളം) എന്നിവ ലഭിക്കാൻ അർഹതയുണ്ട്. ഇൻഡെമ്നിറ്റി ആദ്യത്തെ മൂന്നു വർഷം 15 ദിവസത്തെ ശമ്പളമാണ് ഓരോ വർഷത്തേക്കും ലഭിക്കുക. അതുപോലെ, ജോലി ചെയ്തതിന്റെ സർവിസ് സർട്ടിഫിക്കറ്റും ലഭിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.