ഇന്റർ പാർലമെന്ററി യൂനിയൻ; പ്രതിനിധി കൗൺസിലിൽ ബഹ്റൈൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ എം.പി. അബ്ദുൽനബി സൽമാനും
text_fieldsമനാമ: ഇന്റർ പാർലമെന്ററി യൂനിയൻ (ഐ.പി.യു) ഗവേണിങ് കൗൺസിൽ പ്രതിനിധി കൗൺസിലിൽ ബഹ്റൈൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ എം.പി. അബ്ദുൽനബി സൽമാനെ ഉൾപ്പെടുത്തി. സമാധാനത്തിനും അന്താരാഷ്ട്ര സുരക്ഷക്കുമുള്ള ഐ.പി.യു സ്റ്റാൻഡിങ് കമ്മിറ്റിയിൽ അറബ് ഗ്രൂപ് പ്രതിനിധിയായിരിക്കും അദ്ദേഹം.
അറബ് മേഖലയിലെ പാർലമെന്റ് സ്പീക്കർമാരും പ്രതിനിധികളും യോഗം ചേർന്നാണ് അടുത്ത രണ്ടുവർഷത്തേക്കുള്ള പ്രതിനിധിയായി അബ്ദുൽനബി സൽമാനെ നിർദേശിച്ചത്. ബഹ്റൈൻ പാർലമെന്ററി നയതന്ത്രത്തിന്റെ നേട്ടമാണിതെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലമിന്റെയും ശൂറ കൗൺസിൽ ചെയർമാനുമായ അലി ബിൻ സാലിഹ് അൽ സാലിഹിന്റെയും പിന്തുണയെ അദ്ദേഹം നന്ദിപൂർവം അനുസ്മരിച്ചു. 146ാമത് ഇന്റർനാഷനൽ പാർലമെന്റ് സമ്മേളനത്തിന് കഴിഞ്ഞ മാർച്ചിൽ ബഹ്റൈൻ വേദിയായിരുന്നു.
മാര്‍ച്ച് 11 ന് ആരംഭിച്ച സമ്മേളനത്തിൽ 178 രാജ്യങ്ങളില്‍നിന്നുള്ള പാര്‍ലമെന്റ് പ്രതിനിധികള്‍ പങ്കെടുത്തു. ലോകരാജ്യങ്ങള്‍ക്കിടയില്‍ സമാധാനം നിലനിര്‍ത്തുക, പാര്‍ലമെന്റ് അംഗങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍, ഭീകരവാദത്തിനെതിരെ ആഗോള തലത്തിലുള്ള ഐക്യം തുടങ്ങി നിരവധി പ്രധാനപ്പെട്ട വിഷയങ്ങളില്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. 60 രാജ്യങ്ങളിൽ നിന്നുള്ള പാർലമെന്റ് അധ്യക്ഷന്മാരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 2024-2026 സെഷനിലേക്കുള്ള ഇന്റർ പാർലമെന്ററി യൂനിയൻ (ഐ.പി.യു) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട താൻസനിയ നാഷനൽ അസംബ്ലി സ്പീക്കർ തുലിയ ആക്സണെ ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സലേഹ് അൽ സാലിഹ് അഭിനന്ദിച്ചു.
കൂടുതൽ പുരോഗതിയിലേക്കും ഐ.പി.യുവിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും പ്രവർത്തിക്കാൻ അവർക്ക് സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററി സഹകരണവും ഐ.പി.യു അംഗരാജ്യങ്ങളുടെ ഏകോപനവും വർധിപ്പിക്കുന്നതിനുള്ള ഐ.പി.യുവിന്റെ പങ്കിനെയും നിരന്തര ശ്രമങ്ങളെയും അൽ സാലിഹ് പ്രശംസിച്ചു.
പൊതുതാൽപര്യങ്ങൾ നേടിയെടുക്കാൻ ഐ.പി.യുവുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ശൂറ കൗൺസിലിന്റെ താൽപര്യം അദ്ദേഹം അടിവരയിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.