ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ 26ന്; ജി.എസ്. പ്രദീപ് ക്വിസ് മാസ്റ്റർ
text_fieldsരജിസ്ട്രേഷനും പ്രവേശനവും സൗജന്യം
മനാമ: അമേസിങ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ 26ന് വൈകീട്ട് 5 മുതൽ രാത്രി 10വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ ഹെൽത്ത് ക്ലബ്ബിൽ (പഴയ ഗൾഫ് എയർ ക്ലബ്) നടക്കും.
പരിപാടിക്ക് ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകും. എല്ലാ സ്വകാര്യ സ്കൂളുകളിലെയും 5 മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കും. രണ്ട് കുട്ടികൾ അടങ്ങുന്നതാണ് ഒരു ടീം. രജിസ്ട്രേഷൻ തുടരുകയാണെന്നും സ്പോട്ട് രജിസ്ട്രേഷന് അവസരമുണ്ടെന്നും സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
ഏത് വിദ്യാർഥികൾക്കും ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. അശ്വമേധം എന്ന വിപരീത സമസ്യ മുതൽ വിവിധ ഭാരതീയ ഭാഷകളിലും ശ്രീലങ്കയിലും അടക്കം അയ്യായിരത്തിൽ പരം വൈജ്ഞാനിക പരിപാടികൾ അവതരിപ്പിച്ച ജി.എസ്. പ്രദീപ് നിരവധി പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
ഇദ്ദേഹം നിലവിൽ കേരള സർക്കാറിന്റെ വിവിധ ഉദ്ദേശ്യ സാംസ്കാരിക കേന്ദ്രം വൈസ് ചെയർമാനും ബാല കേരളം സർക്കാർ പദ്ധതിയുടെ കൺവീനറുമാണ്. എട്ട് പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. കൂടുതൽ വിവരങ്ങൾക്ക് 33533547, 33599050, 39662495 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.