ആഭ്യന്തരമന്ത്രി യു.എസ് ഫിഫ്ത് ഫ്ലീറ്റ് കമാൻഡറെ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനിലെ യു.എസ് ഫിഫ്ത് ഫ്ലീറ്റ് നാവികസേന കമാൻഡർ അഡ്മിറൽ ജോർജ് വയ്കോഫിനെ ആഭ്യന്തരമന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ സ്വീകരിച്ചു.
ബഹ്റൈനും യു.എസും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രീതിയിലാണെന്ന് വിലയിരുത്തുകയും കൂടുതൽ മേഖലകളിൽ സഹകരിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു.
സുരക്ഷരംഗത്ത് അനുഭവസമ്പത്ത് കൈമാറ്റം വലിയ ഗുണം ചെയ്യുമെന്ന് വിലയിരുത്തുകയും അതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. കൂടിക്കാഴ്ചയിൽ പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസനും സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.