പുസ്തകോത്സവത്തിൽ 'ഗൾഫ് മാധ്യമം' സ്റ്റാളും
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം ഡി.സി ബുക്സുമായി സഹകരിച്ച് നടത്തുന്ന പുസ്തകോത്സവത്തിൽ 'ഗൾഫ് മാധ്യമം' സ്റ്റാൾ ആരംഭിച്ചു. 'ഗൾഫ് മാധ്യമം' നവംബറിൽ നടത്തിക്കൊണ്ടിരിക്കുന്ന ബണ്ടിൽ ഓഫർ പാക്കേജ് സ്റ്റാളിൽ ലഭ്യമാണ്. ഒരുവർഷത്തെ 'ഗൾഫ് മാധ്യമം' വരിക്കാരാവുന്നവർക്ക് പത്രം, കുടുംബം മാസിക എന്നിവക്കുപുറമെ കൈനിറയെ സമ്മാനങ്ങളും ലഭിക്കും. 35 ദിനാറാണ് വാർഷിക വരിസംഖ്യ.
10 ദിനാറിന്റെ ഷറഫ് ഡിജി വൗച്ചർ, ടൈറ്റൻ ലെതർ സ്ട്രാപ് വാച്ച് എന്നിവയും രണ്ട് കാസറോൾ, വാട്ടർ കൂളർ, ആറ് ഗ്ലാസ്, സെർവിങ് ട്രേ, സ്പൂൺ അടക്കമുള്ള മീനുമിക്സ് പിക് നിക് കിറ്റും സമ്മാനമായി നേടാം. സമാജത്തിലെ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് പാക്കേജിൽ ചേരാം.
വിവിധ അസോസിയേഷൻ മെംബർമാർക്ക് പ്രത്യേക പാക്കേജും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 34443250, 17342825 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.