ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻറുമാരുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് തുടങ്ങും
text_fieldsമനാമ: ബഹ്റൈനിലെ ഇന്ത്യൻ ചാർട്ടേഡ് അക്കൗണ്ടൻറുമാരുടെ സംഘടനയായ ബഹ്റൈൻ ചാപ്റ്റർ ഓഫ് ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര കോൺഫറൻസ് ഇന്ന് തുടങ്ങും. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് അൽ സയാനിയുടെ മേൽനോട്ടത്തിൽ മനാമ ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന കോൺഫറൻസ് ശനിയാഴ്ച വൈകീട്ട് സമാപിക്കും.
വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ മാനേജ്മെൻറ് വിദഗ്ധർ, സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ, രാഷ്ട്രീയ വ്യക്തിത്വങ്ങൾ തുടങ്ങിയവർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും ലീഡർഷിപ് കോച്ചുമായ ആശിശ് വിദ്യാർഥിയാണ് സമ്മേളനത്തിലെ ആദ്യ പ്രഭാഷകൻ. 'നിങ്ങൾക്കുള്ളിലെ വ്യത്യസ്തതയെ ജ്വലിപ്പിക്കൂ'എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. തുടർന്ന് ഡെലോയിറ്റ് ഇന്ത്യ ചെയർമാനും ചാർട്ടേഡ് അക്കൗണ്ടൻറുമായ പി.ആർ. രമേഷ് ഓഡിറ്റ്, ഫിനാൻഷ്യൽ റിപ്പോർട്ടിങ് എന്ന വിഷയത്തിലും ഇന്ത്യയിലെ മികച്ച പത്ത് ചീഫ് ഇൻവെസ്റ്റ്മെൻറ് ഓഫിസർമാരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട ടി.ഐ.ഡബ്ല്യു പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് പാർട്ണർ മോഹിത് റൽഹാൻ നേതൃത്വ പാടവത്തെക്കുറിച്ചും പ്രഭാഷണം നടത്തും.
പ്രമുഖ വാഗ്മികളായ സുരേഷ് രോഹിര, വിപ്രോ ലിമിറ്റഡ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജതിൻ ദലാൽ, പ്രശസ്ത പ്രഭാഷകൻ സാലേഹ് ഹുസൈൻ എന്നിവരും വെള്ളിയാഴ്ച നടക്കുന്ന വ്യത്യസ്ത സെഷനുകളിൽ പ്രഭാഷണങ്ങൾ നടത്തും.
ശനിയാഴ്ച ടി.പി. ഓസ്വാൾ, എൻജിനീയർ ഹുസൈൻ അൽ ഷെഡോക്കി, ശിവകുമാർ പളനിയപ്പൻ എന്നിവരും വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും. മുത്തൂറ്റ് ഗ്രൂപ്ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പെങ്കടുക്കും. ടി.ഐ.ഡബ്ല്യു കാപ്പിറ്റൽ ഗ്രൂപ്പാണ് സമ്മേളനത്തിെൻറ ടൈറ്റിൽ സ്പോൺസർ. ഇകെ കാനൂ, കെ.പി.എംജി, ഗ്രാൻറ് തോർട്ടൺ എന്നിവർ പ്ലാറ്റിനം സ്പോൺസർമാരും, ഒറാക്കിൾ ഗോൾഡ് സ്പോൺസറുമാണ്. വാർത്തസമ്മേളനത്തിൽ സംഘടനയുടെ ചെയർമാൻ സന്തോഷ് വർഗീസ്, നടൻ ആശിഷ് വിദ്യാർഥി, വൈസ് ചെയർപേഴ്സൺ ശർമിള ഷേട്ട്, സെക്രട്ടറി സ്ഥാനുമൂർത്തി വിശ്വനാഥൻ, കെ.പി.എം.ജി മാർക്കറ്റിങ് ഹെഡ് കല്യാൺ കൃഷ്ണൻ, ജി.ടി സീനിയർ പാർട്ണർ ജതിൻ കാരിയ തുടങ്ങിയവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.