ബഹ്റൈൻ ഇ-പാസ്പോർട്ടിന് അന്താരാഷ്ട്ര ഡിസൈനിങ് അവാർഡ്
text_fieldsജർമനിയിലെ കമ്യൂണിക്കേഷൻ ആൻഡ് പബ്ലിഷിങ് വിഭാഗം
നൽകുന്ന ആഗോള ഡിസൈൻ അവാർഡാണ് ലഭിച്ചത്
മനാമ: ബഹ്റൈനിന്റെ ഇ-പാസ്പോർട്ടിന് അന്താരാഷ്ട്ര ഡിസൈൻ അവാർഡ്. ജർമനിയിലെ കമ്യൂണിക്കേഷൻ ആൻഡ് പബ്ലിഷിങ് വിഭാഗം നൽകുന്ന അവാർഡ് ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ആഗോള ഡിസൈൻ അവാർഡുകളിൽ ഒന്നാണ്. 1953 മുതൽ നൽകുന്ന അവാർഡിന് ലോകമെമ്പാടുനിന്നുമായി പ്രതിവർഷം 11,000ത്തിലധികം എൻട്രികൾ ലഭിക്കുന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന് ലഭിച്ച അന്താരാഷ്ട്ര ബഹുമതി വലിയ അംഗീകാരമാണെന്ന് ദേശീയത, പാസ്പോർട്ട്, റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ പറഞ്ഞു. എൻ.പി.ആർ.എ സേവന വികസന സംരംഭങ്ങൾ നടപ്പാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന മാർഗനിർദേശങ്ങളെ അദ്ദേഹം പ്രശംസിച്ചു.
അന്താരാഷ്ട്ര നേട്ടങ്ങളും അവാർഡുകളും നേടിയെടുക്കുന്നതിന് പിന്തുണ നൽകിയ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫക്കും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.