ഇന്ത്യൻ സ്കൂൾ വിദ്യാർഥിക്ക് അന്താരാഷ്ട്ര ഗണിത പുരസ്കാരം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിയായ ഷാനിക് ഹ്യൂബർട്ടിന് ഇൻറർനാഷനൽ യൂത്ത് മാത്സ് ചലഞ്ചിൽ (ഐ.വൈ.എം.സി) വെങ്കല പുരസ്കാരവും ദേശീയ അവാർഡും ലഭിച്ചു. ലോക രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ ഗണിത വൈദഗ്ധ്യം തെളിയിക്കാൻ അവസരമൊരുക്കുന്ന മത്സരത്തിലാണ് ഷാനിക് ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വർഷത്തെ ഇൻറർനാഷനൽ യൂത്ത് മാത്സ് ചലഞ്ചിൽ അവസാന റൗണ്ടിലെ മികവിലാണ് 17കാരനായ ഷാനിക്ക് വെങ്കല ബഹുമതി നേടിയത്. നിരവധി ഗണിതശാസ്ത്ര മേഖലകളിൽ സമഗ്രമായ വൈദഗ്ധ്യം ആവശ്യമായ അവസാന റൗണ്ടിൽ ബഹ്റൈനിൽ ഏറ്റവും ഉയർന്ന സ്കോർ നേടിയ മികച്ച മത്സരാർഥിക്കുള്ള ദേശീയ അവാർഡും ഷാനിക്ക് നേടി.
ബഹ്റൈനിലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ എൻജിനീയറായ ഹ്യൂബർട്ട് സതീഷ് കുമാറിെൻറയും ബഹ്റൈൻ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലെക്ചററായ പ്രീത ജോസഫിെൻറയും മകനാണ് ഈ മിടുക്കൻ. ഷാനിക്കിെൻറ സഹോദരൻ നിഷാദ് ഹ്യൂബർട്ട് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്കുള്ള ഏറ്റവും വലിയ ഓൺലൈൻ ഗണിത മത്സരങ്ങളിലൊന്നാണ് ഇൻറർനാഷനൽ യൂത്ത് മാത്സ് ചാലഞ്ച്. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആൻറണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ ഷാനിക്കിനെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.