അന്താരാഷ്ട്ര നാവിക ഗതാഗതം സംരക്ഷിക്കണം -കിരീടാവകാശി
text_fieldsമനാമ: കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മേജർ ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും അമേരിക്കയുടെ അഞ്ചാം കപ്പൽ ആസ്ഥാനം സന്ദർശിച്ചു. ബഹ്റൈനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ശക്തി സന്ദർശനത്തിൽ എടുത്തുപറഞ്ഞു. സൈനിക, പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടി. ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഭീഷണികളിൽനിന്ന് അന്താരാഷ്ട്ര നാവിക ഗതാഗതത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ യു.എസിന്റെ പങ്കിന് അദ്ദേഹം നന്ദി പറഞ്ഞു. വിവിധ വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധത ഉറപ്പുവരുത്തുന്നതിനും പ്രാദേശികവും അന്തർദേശീയവുമായ നാവിഗേഷനും സമുദ്ര വ്യാപാരവും സംരക്ഷിക്കുന്നതിനും സംയുക്ത അഭ്യാസങ്ങൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.