ഓപൺ ജയിൽ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം
text_fieldsമനാമ: ബഹ്റൈൻ പരീക്ഷിച്ച് വിജയിച്ച ഓപൺ ജയിൽ പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം. അമേരിക്കൻ റിഹാബിലിറ്റേഷൻ സൊസൈറ്റിയുടെ അംഗീകാരമാണ് ലഭിച്ചത്. ഇത്തരമൊരു നേട്ടം ഏറെ അഭിമാനകരമാണെന്ന് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ വ്യക്തമാക്കി. ഇത്തരമൊരു നേട്ടത്തിന്റെ വെളിച്ചത്തിൽ ഹ്യൂമൻ റിസോഴ്സ് കാര്യ അസി. അണ്ടർ സെക്രട്ടറി ആദിൽ അമീനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തന മികവിന്റെ രണ്ട് അന്താരാഷ്ട്ര അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ബദൽ ശിക്ഷ പദ്ധതിക്കും ഓപൺ ജയിൽ സംവിധാനത്തിനുമാണ് അംഗീകാരം ലഭിച്ചത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഇത്തരം നേട്ടങ്ങൾക്ക് കാരണമെന്നും അതിനാൽ ഇരുവർക്കും പ്രത്യേകം നന്ദിയും കടപ്പാടും പ്രകാശിപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി. നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.