ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷേഡ്; മനം കവർന്ന് ഉദ്ഘാടനച്ചടങ്ങ്
text_fieldsമനാമ: 2024ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷേഡിന് പ്രൗഢഗംഭീര തുടക്കം. റിഫയിലെ നാഷനൽ സ്റ്റേഡിയത്തിൽ ഉജ്ജ്വലമായ കരിമരുന്ന് പ്രയോഗത്തോടെയായിരുന്നു ഉദ്ഘാടനം.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് മുബാറക് ജുമാ സന്നിഹിതനായിരുന്നു.
ഒക്ടോബർ 31 വരെ നടക്കുന്ന ഗെയിംസ് കാണാൻ ഏവർക്കും അവസരമുണ്ട്. പ്രവേശനം സൗജന്യമാണ്. ഖലീഫ സ്പോർട്സ് സിറ്റി, ഈസ സ്പോർട്സ് സിറ്റി, ബഹ്റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
മത്സരങ്ങളെക്കുറിച്ചുള്ള തത്സമയ അപ്ഡേറ്റുകള്, എക്സിക്യൂട്ടിവ് കമ്മിറ്റിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍, ഇവന്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ https://isfbahrain.org എന്ന ലിങ്ക് വഴി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.